ADVERTISEMENT

രണ്‍വീര്‍ സിങും രോഹിത് ഷെട്ടിയും ഒന്നിക്കുന്ന സര്‍ക്കസിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. സിനിമയിൽ മുഖ്യവേഷത്തിലെത്തുന്ന താരം ഇപ്പോൾ പ്രചാരണ പരിപാടികളുടെ തിരക്കിലാണ്. അടുത്തിടെ നടന്ന ഒരു പ്രചാരണപരിപാടിയിൽ അതിമനോഹരമായ സാരി ധരിച്ചാണ് ജാക്വിലിൻ എത്തിയത്. 

jacqueline-fernandez-in-the-stunning-saree-2

 

ഐവറി വൈറ്റ് ഓര്‍ഗന്‍സ സാരിയില്‍ ജാക്വിലിന്‍ അതിസുന്ദരിയായിരുന്നു. മള്‍ട്ടികളര്‍ സീക്വിന്‍ സ്ലിപ്പ് സില്‍വര്‍ ബ്ലൗസാണ് സാരിക്കൊപ്പം ധരിച്ചത്. ഗോള്‍ഡന്‍ ജുംകകളും ഗോള്‍ഡന്‍ ബ്രേസ്‌ലറ്റും വെള്ളയും ചുവപ്പും നിറത്തിലുള്ള വളകളും ആക്സസറൈസ് ചെയ്തു.

 

ഫെസ്റ്റിവല്‍ ലുക്കിലുള്ള മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്. ചുവന്ന ഐഷാഡോ, കറുപ്പ് ഐലൈനര്‍, മസ്‌കാര, കട്ടിയായി വരച്ച പുരികങ്ങള്‍, കടും ചുവപ്പ് ലിപ്സ്റ്റിക്ക് തുടങ്ങിയവ മേക്കപ്പിന് ഉപയോഗിച്ചിരുന്നു. അലകൾ പോലെ അഴിച്ചിട്ടാണ് മുടി സ്റ്റൈൽ ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com