ADVERTISEMENT

കൊച്ചി ∙ മൽസരത്തിന്റെ 23 വർഷങ്ങൾ പൂർത്തിയാക്കുന്ന കേരളത്തിന്റെ സ്വന്തം സൗന്ദര്യമൽസരം സ്വയംവര ഇംപ്രസാരിയോ മിസ് കേരളയുടെ ഈ വർഷത്തെ ഫൈനൽ പോരാട്ടം നാളെ. വ്യത്യസ്ത മേഖലകളിലും പശ്ചാത്തലങ്ങളിലുമുള്ള 24 യുവതികളാണ് അന്തിമ ഘട്ടത്തിൽ മൽസരത്തിനുള്ളത്. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററാണ് വേദി. 2023 ജനുവരി 6-ന് രാവിലെ ഒന്‍പത് മണി മുതല്‍ ഗ്രാന്‍ഡ് ഫിനാലെ ആരംഭിക്കും. ഫൈനലില്‍ മൂന്നു റൗണ്ടുകളിലിയാണു മത്സരം നടക്കുക. സാരി റൗണ്ട് വിത്ത് ഇന്‍ട്രഡക്ഷന്‍, ഇന്‍ഡോ- വെസ്‌റ്റേണ്‍ കോസ്റ്റിയൂമില്‍ ക്വസ്റ്റിയന്‍ റൗണ്ട്, ഗൗണ്‍ വിത്ത് കോമണ്‍ ക്വസ്റ്റിയന്‍ റൗണ്ട് എന്നിവയാണ് ഫൈനലിലെ റൗണ്ടുകള്‍. ഉച്ചക്ക് രണ്ട് മണിയോടെ വിജയിയെ കിരീടമണിയിക്കും.

miss-kerala-pageant4
സ്വയംവര സില്‍ക്‌സ് ഇംപ്രസാരിയോ മിസ് കേരള 2022 ഫൈനല്‍ മത്സരാര്‍ഥികള്‍ പരിശീലനത്തില്‍

 

miss-kerala-pageant3
സ്വയംവര സില്‍ക്‌സ് ഇംപ്രസാരിയോ മിസ് കേരള 2022 ഫൈനല്‍ മത്സരാര്‍ഥികള്‍ പരിശീലനത്തില്‍

കേരളത്തിലെ അഭിമാനകരമായ മത്സരമായ ഇംപ്രസാരിയോ മിസ് കേരളയുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് സ്വയംവര സില്‍ക്‌സ് അഭിപ്രായപ്പെട്ടു. മികച്ച വസ്ത്രധാരണ ശൈലിക്ക് പ്രതിജ്ഞാബദ്ധരായ സ്വയംവര സില്‍ക്സ് വൈവിധ്യമാര്‍ന്ന വിവാഹ സാരികള്‍, വസ്ത്രങ്ങള്‍ തുടങ്ങി എല്ലാത്തരം തുണിത്തരങ്ങളും ഉപഭോക്താക്കള്‍ക്കിയ ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു. മൽസരാർഥികൾക്കു സ്വയം കണ്ടെത്താനും നേട്ടങ്ങളിലേക്കുള്ള പടികൾ ചവിട്ടിക്കയറാനുമുള്ള അവസരമാണ് ഇംപ്രസാരിയൊ ഒരുക്കുന്നത്. ഓരോരുത്തരും തിരഞ്ഞെടുത്ത കരിയറിലും ജീവിതത്തിലും വലിയ മികവാണ് ഇത് സമ്മാനിക്കുന്നതെന്നും സംഘാടകർ പറയുന്നു.

 

miss-kerala-pageant1
സ്വയംവര സില്‍ക്‌സ് ഇംപ്രസാരിയോ മിസ് കേരള 2022 ഫൈനല്‍ മത്സരാര്‍ഥികള്‍ പരിശീലനത്തില്‍

ഒന്നിലധികം റൗണ്ട് സ്‌ക്രീനിംഗുകള്‍ക്കും ഓഡിഷനുകള്‍ക്കും ശേഷം മാസങ്ങളോളം പ്രവര്‍ത്തിച്ചാണ് മിസ് കേരള ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 24 പേരെ ഫൈനലിന് മുമ്പ് ഏഴു ദിവസം പരിശീലിപ്പിച്ചതിന് ശേഷമാണ് വേദിയിലെത്തിക്കുന്നത്. നീതു ജയപ്രകാശാണ് ഔദ്യോഗിക മേക്കപ്പ് പാര്‍ട്ണര്‍. ഫാഷന്‍ ഡിസൈനറായ ജിഷാദ് ഷംസുദ്ദീന്‍ ഫൈനലിസ്റ്റുകളെ അണിയിച്ചൊരുക്കും. മത്സരാര്‍ഥികള്‍ക്ക് മുന്‍ മിസ് ഇന്ത്യ പ്രിയങ്ക ഷായാണ് ഗ്രൂമിങ്ങും പരിശീലനവും നല്‍കുന്നത്. അതോടൊപ്പം ഫാഷന്‍ കൊറിയോഗ്രാഫിയും പ്രിയങ്ക ഷാ  കൈകാര്യം ചെയ്യുന്നു.

 

മിസ് കേരളയുടെ 23-ാം വര്‍ഷം അഭിമാനത്തോടെ അവതരിപ്പിക്കുമ്പോള്‍ അര്‍ഹരായ നിരവധി പെണ്‍കുട്ടികളെ വെള്ളിവെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ മത്സരം വേദിയൊരുക്കിയതില്‍ അത്യധികം സന്തോഷമുണ്ടെന്ന് ഇംപ്രസാരിയോ ഇവന്റ് മാര്‍ക്കറ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ ഹരീഷ് ബാബു പറഞ്ഞു.

 

പ്രധാന ടൈറ്റില്‍ കൂടാതെ, മത്സരത്തില്‍ മിസ് ടാലന്റഡ്, മിസ് വോയ്സ്, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് കണ്‍ജെനിയാലിറ്റി, മിസ് ബ്യൂട്ടിഫുള്‍ സ്മൈല്‍, മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ഫോട്ടോജെനിക് എന്നിവയ്ക്കും മത്സരാര്‍ഥികള്‍ രംഗത്തുണ്ടാകും. സമൂഹത്തിന്റെ നാനാതുറകളിലുള്ള സെലിബ്രിറ്റികളും വിദഗ്ധരുമാണ് ഫൈനലില്‍ വിധി കര്‍ത്താക്കളായെത്തുക. വിവിധ കലാകാരന്‍മാരുടെ പ്രകടനങ്ങള്‍ക്കൊപ്പം നാല് മണിക്കൂര്‍ വിനോദ പരിപാടികളും അരങ്ങേറും.

 

ഈ വര്‍ഷം കിരീടത്തിനായി പങ്കെടുക്കുന്നവർ: 

ഐശ്വര്യ മനോഹരന്‍

അമൃത സുരേഷ്‌കുമാര്‍

അന്ന ചൊവ്വല്ലൂര്‍ മാര്‍ട്ടിന്‍

അന്ന ഓഷിന്‍ ബെന്നി

ആഷിഖി എസ് മുഹമ്മദ്

അശ്വതി ആനന്ദ്

ഗംഗാ സതീഷ്

ഗ്രീഷ്മ ജോയ്

ഐവി ലൂക്ക്

കല്യാണി അജിത്ത്

കാവ്യ കണ്ണന്‍

ലക്ഷ്മി അഭിരാമി ആര്‍ അയ്യര്‍

ലിത എലിസബത്ത് തോമസ്

ലിസ് ജെയ്മോന്‍ ജേക്കബ്

മേഘ ജയന്‍

നന്ദന കൃഷ്ണ

നന്ദന സന്തോഷ്

നേഹ മാത്യു

നിമ്മി കെ പോള്‍

രൂപ നാരായണന്‍

സായൂജ്യ സദാനന്ദന്‍ പി

ശാംഭവി

ശ്രീലക്ഷ്മി ശിവദാസ്

തെരേസ ആന്‍

 

Content Summary: Miss Kerala Pageant 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com