ADVERTISEMENT

ആരാണ് സുന്ദരി? എന്താണ് സൗന്ദര്യത്തിന്റെ മാനദണ്ഡം? ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായങ്ങൾ ആയിരിക്കും. ഇത്ര നിറം വേണം, ഇത്ര വണ്ണമേ പാടുള്ളൂ, ഇത്ര പൊക്കം വേണ്ട... തുടങ്ങി സമൂഹം നിർമിക്കുന്ന ചട്ടക്കൂടുകൾക്കുള്ളിൽ നിൽക്കുന്നവരാണ് സുന്ദരീസുന്ദരന്മാർ എന്ന ചിന്തയായിരുന്നു കുറേക്കാലം. അതിനു കൊടി പിടിക്കുന്ന രീതിയിലായിരുന്നു സൗന്ദര്യ മത്സരങ്ങളും. എന്നാൽ ഈ ‘മാനദണ്ഡങ്ങൾ’ക്കു പ്രകടമായ മാറ്റം വന്നിട്ടുണ്ട്. ഇത്തവണത്തെ മിസ് കേരള മത്സരം ശ്രദ്ധ കേന്ദ്രീകരിച്ചത് ‘നിങ്ങളെന്താണോ, അതാവുക’ എന്നതിലാണ്. മിസ് കേരള 2022 ലിസ് ജയ്മോൻ ജേക്കബിനു പറയാനുള്ളതും അത്തരത്തിൽ ഒരു കഥയാണ്.

liz-jaimon-jacob-miss-kerala-2022

മിസ് കേരള ആയി ജനിച്ചതല്ല

‘ചെറുപ്പം മുതലേ ഒരുപാട് ബോഡി ഷെയ്മിങ്ങും ബുള്ളിയിങ്ങും എല്ലാം നേരിട്ട ആളായിരുന്നു ഞാനും. എന്റെ കയ്യിലും കാലിലുമെല്ലാം കുറേ രോമം ഉണ്ടായിരുന്നു, കയ്യിലൊക്കെ മുടി വളർത്തുകയാണോ എന്നൊക്കെ ചോദിച്ച് കളിയാക്കുമായിരുന്നു എല്ലാവരും. പിന്നെ പല്ല് ഇത്ര നിരയായിരുന്നില്ല. ബ്രേസസ് ഇട്ടു ശരിയാക്കിയതാണ് ഞാൻ.

liz-jaimon-jacob-miss-kerala-2022-family

കളിയാക്കലുകൾ കേൾക്കുമ്പോൾ സങ്കടമായിരുന്നു. ക്ലാസ്സിലെ ഏറ്റവും സുന്ദരിയായ കുട്ടി ഞാനായിരുന്നില്ല, ഞാനൊരു മൂലയിൽ ഇരിക്കുന്ന സാധാരണ കുട്ടിയായിരുന്നു.

miss-kerala-2022

അന്നു തൊട്ടേ ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്ന വ്യക്തികളെ ഞാൻ ശ്രദ്ധിക്കുമായിരുന്നു. എന്നിലേക്കു തന്നെ ഞാൻ നോക്കി, എന്നെ തന്നെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങി. അല്ലാതെ മറ്റാരെപ്പോലെയാകാനും ഞാൻ ശ്രമിച്ചിട്ടില്ല.’ ലിസ് പറയുന്നു

liz-jaimon-jacob-miss-kerala-2022-02-JPG

ബ്യൂട്ടി സീക്രട്ട്സ്

എന്നും വർക്ഔട്ട് ചെയ്യാൻ ശ്രമിക്കുന്ന ആളാണ് ലിസ്. ശരീരം ടോൺ ചെയ്തെടുത്തത് സ്ഥിരമായ വർകൗട്ടിലൂടെയാണ്. ഡയറ്റും ശ്രദ്ധിക്കും. കുറേ കഴിക്കുന്നതു കുഴപ്പമില്ല, ആരോഗ്യകരമായി കഴിച്ചാൽ മതിയെന്നാണ് ലിസ് പറയുന്നത്. ആഴ്ച്ചയില്‍ 3 തവണ ഫേസ് പാക് ഉപയോഗിക്കും. വീട്ടിൽ തന്നെ കൃഷി ഉള്ളതുകൊണ്ട് നാടൻ സാധനങ്ങൾ ഉപയോഗിച്ചാണ് പാക്കുകൾ തയാറാക്കുന്നത്.

liz-jaimon-jacob-miss-kerala-2022-03-JPG

കറുവപ്പട്ടയും തേനും ചേർത്ത് മുഖത്തിടും, അതേപോലെ അരിപ്പൊടി വച്ച് സ്ക്രബ് ചെയ്യും, മുടിയിൽ വെളിച്ചെണ്ണയും തേങ്ങാപാലും താളിയുമെല്ലാം മാസ്ക്കായി ഉപയോഗിക്കും. തേങ്ങ ചിരണ്ടി പിഴിഞ്ഞ്, ആ പാൽ തലയിൽ പുരട്ടി, തലയിൽ ഒരു മണിക്കൂർ വെച്ച് കഴുകിക്കളയുന്ന രീതിയാണ് ലിസ്സിന്റേത്. ഫാഷനാണെങ്കിലും മേക്കപ്പാണെങ്കിലും ചർമപരിപാലനമാണെങ്കിലും അമ്മയാണ് ലിസ്സിന്റെ സ്റ്റൈൽ ഐക്കൺ. 

ernakulam-liz-jaimon-jacob-miss-kerala-2022-title-winner

മിസ് കേരള മത്സരത്തെകുറിച്ച്

ഇത്തവണ മത്സരിച്ച 23 പേരും നിറത്തിലും വണ്ണത്തിലും പൊക്കത്തിലുമെല്ലാം വ്യത്യസ്തരാണ്. സാധാരണ ഒരു ബ്യൂട്ടി പേജന്റ് അല്ല. ‘നിങ്ങളെന്താണോ അതാകൂ’ എന്നതാണ് മിസ് കേരളയുടെ കൺസപ്റ്റ്.

liz-jaimon-jacob-miss-kerala-2022-05

ഞാൻ ഒരിക്കലും പെർഫക്ടല്ല, ബാക്കിയുള്ളവർ പെർഫക്ടാണ്, നമ്മള്‍ മോശമാണ് എന്ന ചിന്ത മാറ്റണം. സ്വയം വിശ്വസിക്കണം. ഇതൊക്കെ കൊണ്ടാണ് ഞാൻ വിജയിച്ചത് എന്നു ഞാൻ വിശ്വസിക്കുന്നു.

Content Summary: Interview with Liz Jaimon Jacob, Miss Kerala 2022 Title Winner

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com