പട്ടു സാരിയിൽ അഴകോടെ 'സീതാ മഹാലക്ഷ്മി'; വൈറൽ ചിത്രങ്ങൾ
Mail This Article
സീതാരാമം എന്ന സിനിമയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരസുന്ദരിയാണ് മൃണാൾ താക്കൂർ. സീതാമഹാലക്ഷ്മിയായി പ്രണയത്തിന് പുതിയ മുഖം തന്നെ മൃണാൾ നൽകി. ട്രഡീഷനൽ ബ്യൂട്ടിയായി ആരാധകരെ ഹൃദയം കവർന്ന മൃണാൾ പക്ഷേ ഫാഷനിൽ മോഡേൺ ലുക്കുകൾ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. അൾട്രോ മോഡേൺ വസ്ത്രങ്ങളിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ടുകൾ പലപ്പോഴായി വൈറാലിയിട്ടുണ്ട്. എന്നാലിതാ ഇപ്പോൾ ട്രഡീഷനൽ ലുക്കിൽ എത്തിയിരിക്കുകയാണ് താരസുന്ദരി.
പിങ്ക് നിറത്തിലുള്ള പട്ടു സാരിയിലാണ് മൃണാൾ തിളങ്ങിയത്. സിൽവർ എംബ്രോയ്ഡറിയുടെ മനോഹാരിത നിറയുന്നതാണ് ഈ സാരി. പിങ്ക് ഹാഫ് സ്ലീവ് ബ്ലൗസും പെയർ ചെയ്തു. സാരി ലൗവ് എന്നാണ് ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.
ഗോൾജൻ നെക് ചോക്കർ, ജുംക, ബ്രേസ്‌ലറ്റ്, മോതിരം എന്നിവയായിരുന്നു ആക്സസറീസ്. പാരമ്പര്യത്തനിമ നിറയുന്നതാണ് ഈ ആഭരണങ്ങളെല്ലാം. ഫാഷൻ സ്റ്റൈലിസ്റ്റ് ഗൗരവിവ് ദേശായ് ആണ് സ്റ്റൈൽ ചെയ്തത്.
പിങ്ക് ഐ ഷാഡോ, ഐലൈനർ, മസ്കാര, ബ്ലഷ്, ന്യൂഡ് ലിപ്സ്റ്റിക് എന്നിവ മൃണാളിനെ സുന്ദരിയാക്കി. ചെറിയൊരു കറുപ്പ് പൊട്ടും കുത്തിയിരുന്നു. മൃണാൾ അതിസുന്ദിരായായിരിക്കുന്നുവെന്നും സീതാമഹാലക്ഷ്മി ഓർമിപ്പിക്കുന്നുവെന്നും കമന്റുകളുണ്ട്.
Content Summary: Mrunal Thakur shines in pink silk saree, Viral photos