ADVERTISEMENT

വേറിട്ട വസ്ത്രധാരണരീതി കൊണ്ടും ഫാഷൻ സെൻസ്കൊണ്ടും ആരാധകരുടെ മനംമയക്കിയ താരമാണ് ദിഷ പടാനി. പലപ്പോഴും ദിഷയുടെ വസ്ത്രങ്ങൾ വിമർശനത്തിനും ഇടയാകാറുണ്ട്. ബോളിവുഡ് താരങ്ങളായ സിദ്ധാർത്ഥ് മൽഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹ റിസപ്ഷന് താരം ധരിച്ച വസ്ത്രത്തെ ചൊല്ലിയാണ് പുതി വിമർശനങ്ങൾ. 

 

നീല നിറത്തിലുള്ള  ഡീപ്പ് നെക്കുള്ള ബാക്ക് ലെസ് ബ്ലൗസും സ്ലിറ്റുള്ള സ്കേർട്ടുമാണ് ദിഷയുടെ വസ്ത്രം. എന്നാൽ വിവാഹദിനത്തിൽ താരം തെരഞ്ഞെടുത്ത ഫാഷൻ പാളിപ്പോയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. പല തരത്തിലുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്. സൈഡ് ഓപ്പണുള്ള സ്കേർട്ടിൽ കാല് മുഴുവനായി കാണാമെന്നും ദിഷയുടേത് മോശം ഫാഷൻ സെൻസെന്നുമെല്ലാമാണ് കമന്റുകൾ. അതേസമയം താരത്തിന്റെ ബോൾഡ് ലുക്കിനെ പ്രശംസിച്ചും സോഷ്യൽ മീഡിയയിൽ കമന്റുകളുണ്ട്. 

 

രാജസ്ഥാനിലെ ജെയ്സാൽമറിൽ ഫെബ്രുവരി 7നായിരുന്നു സിദ്ധാർത്ഥിന്റെയും കിയാരയുടെയും വിവാഹം. ഞായറാഴ്ചയാണ് സുഹൃത്തുക്കൾക്കായി മുംബൈയിൽ റിസപ്ഷൻ സംഘടിപ്പിച്ചത്. 

 

Content Summary: Disha Patani gets trolled for outfit at Sidharth Malhotra Kiara Advanis wedding reception

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com