ADVERTISEMENT

സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സ്വാസിക.  വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് തരംഗമാകുന്നത്. സാരിയിൽ അതീവ സുന്ദരിയായാണ് സ്വാസിക എത്തിയത്. 

ഡിസൈനർ വർക്കുകളുള്ള ചുവപ്പ് പ്ലെയിൻ സാരിയാണ് സ്വാസിക ധരിച്ചത്. സാരിയുടെ മുകൾ ഭാഗത്തും മുന്താണിയിലുമാണ് സ്റ്റോൺ വർക്കുകൾ പിടിപ്പിച്ചത്. ഹാഫ് സ്ലീവ് ബ്ലൗസാണ് സാരിക്ക് മാച്ച് ചെയ്തത്. 

ഹെവി ആഭരണങ്ങളൊന്നുമില്ലാത്ത സിമ്പിൾ ലുക്ക്‌‌‌‌ സ്വാസികയെ സ്റ്റൈലിഷാക്കി. വൈറ്റ് സ്റ്റോൺ കമ്മൽ മാത്രമാണ് ആക്സസറൈസ് ചെയ്തത്. കേൾ ചെയ്ത് അഴിച്ചിട്ട മുടി സ്വാസികയെ കൂടുതൽ സുന്ദരിയാക്കി.

Content Summary: Swasika stylish look in red saree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com