കറുപ്പിൽ അൾട്രാ ഹോട്ട് ലുക്കിൽ ജാൻവി കപൂർ; ചിത്രങ്ങൾ
Mail This Article
ഫാഷൻ ലോകത്തിപ്പോൾ ജാൻവി തരംഗമാണ്, ബോളിവുഡിന്റെ യുവസുന്ദരി ജാൻവി കപൂറിന്റെ ഫാഷൻ ചോയ്സുകൾക്ക് പകരം വയ്ക്കാൻ മറ്റാർക്കും സാധിക്കാത്ത അവസ്ഥ. ഫിലിംഫെയർ അവാർഡ്സിൽ ജാൻവിയായിരുന്നു ശ്രദ്ധാ കേന്ദ്രം. അൾട്രാ ഹോട്ട് ലുക്കിലുള്ള താരത്തിന്റെ വരവ് സമൂഹമാധ്യമങ്ങളിലും വലിയ ചലനങ്ങൽ സൃഷ്ടിച്ചു.
Read More: കയ്യിൽ മയിൽപീലിയും താമരയും; സാരിയിൽ അഴകോടെ മമിത ബൈജു, ചിത്രങ്ങൾ
ഡിസൈനർ ഡേവിഡ് കോമ ഒരുക്കിയ കറുപ്പ് ഗൗൺ ആയിരുന്നു ജാൻവിയുടെ വേഷം. ഹൈ സ്ലിറ്റും പൻജിങ് നെക്‌ലൈനും ചേരുന്ന ഗൗൺ ജാൻവിക്ക് ഹോട്ട് ലുക്ക് നൽകി. എംബ്ബല്ലിഷ് ചെയ്ത ഹാൽട്ടർ നെക് കറുപ്പിന് റോയൽ ഫീൽ നിലനിർത്തുന്നു.
പതിവു പോലെ കുറച്ച് ആക്സസറീസ് മാത്രമാണ് ധരിച്ചത്. ആഭരണമായി മോതിരം മാത്രം സ്ഥാനം പിടിച്ചു. അതേസമയം പ്രൗഢി നിറയുന്ന ഹീൽസ് പെയർ ചെയ്തിരുന്നു. കണ്ണുകൾ ഡാർക് സ്മോക്കി സ്റ്റൈലിലാണ് മേക്കപ് ചെയ്തത്. മസ്കാര, ബ്ലഷ്, ന്യൂഡ് ലിപ്സ്റ്റിക് എന്നിവയും ചേർന്ന് പാർട്ടി ലുക്കിൽ ജാൻവി തിളങ്ങി.
ജാൻവി സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ ആരാധകരുടെയും സഹപ്രവർത്തകരുടെയും അഭിനന്ദനങ്ങൾ നേടി. ജൂനിയർ എൻടിആറിന്റെ നായികയായി തെലുങ്ക് സിനിമയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ജാൻവി. ഈ സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
Content Summary: Janhvi Kapoor hot look in black gown