മിസ് ഇന്ത്യ വേദിയിൽ തിളങ്ങി ഭൂമി പട്നേക്കർ
Mail This Article
ഫെമിന മിസ് ഇന്ത്യ 2023 വേദിയിൽ ശ്രദ്ധ നേടി ബോളിവുഡ് താരം ഭൂമി പട്നേക്കർ. മനീഷ് പോളിനൊപ്പം അവതാരകയായി എത്തിയ ഭൂമി, സ്ട്രാപ്‌ലസ് ഗൗണിലാണ് തിളങ്ങിയത്. ചിത്രങ്ങൾ ഭൂമി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.
Read More: കറുപ്പിൽ അൾട്രാ ഹോട്ട് ലുക്കിൽ ജാൻവി കപൂർ; ചിത്രങ്ങൾ
വ്യത്യസ്തമായ നെക്‌ലൈനാണ് ഗൗണിനെ ആകർഷകമാക്കുന്നത്. പ്ലൻജിങ് ഡീറ്റൈലിങ്ങോടു കൂടിയ സ്വീറ്റ്ഹാർട്ട് നെക്‌ലൈൻ ആണിത്. കറുപ്പ് കോർസെറ്റ് ബോഡീസും ഓറഞ്ച് ഫ്ലീറ്റ് സ്കർട്ടും ചേർത്താണ് ഈ ഗൗൺ ഒരുക്കിയിരിക്കുന്നത്.
വളരെ കുറച്ച് ആക്സസറീസ് മാത്രമാണ് പെയർ ചെയ്തത്. കില്ലർ ഹൈ ഹീൽസോടു കൂടിയ കറുപ്പ് ചെരിപ്പ്, സ്റ്റേറ്റ്മെന്റ് മോതിരം, കമ്മൽ എന്നിവ വസ്ത്രത്തിന്റെ ഗ്ലാമറിനോട് ചേർന്നു നിന്നു. സ്മോക്കി ഐ ഷാഡോ, സ്ലീക് ഐലൈനർ, ഡ്യൂ ബേസ്, ഹൈലൈറ്റർ എന്നിവ ചേർന്നതോടെ മിസ് ഇന്ത്യ വേദിയിൽ അവതാരകയായി ഭൂമി തിളങ്ങി.
രാജസ്ഥാൻ സ്വദേശി നന്ദിനി ഗുപ്തയാണ് മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടത്. ഏപ്രിൽ 15ന് മണിപ്പൂരിലെ ഇംഫാലിൽ വച്ചായിരുന്നു മത്സരം. അടുത്ത മാസം യുഎഇയിൽ വച്ച് നടക്കുന്ന മിസ് വേൾഡ് മത്സരത്തിൽ നന്ദിനി ഇന്ത്യയെ പ്രതിനിധീകരിക്കും.
Content Summary: Bhumi Pednekar attends Miss India 2023 finale in a deep neck gown