ADVERTISEMENT

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെ സഹോദരി അർപിത ഖാനും ഭർത്താവ് ആയുഷ് ശർമയും മുംബൈയിലെ വസതിയിൽ സംഘടിപ്പിച്ച ഈദിന് വിരുന്ന് താരസമ്പന്നമായിരുന്നു. നിരവധി താരങ്ങൾ എത്തിയ പരിപാടിയിൽ ശ്രദ്ധാകേന്ദ്രമായത് നടി കത്രീന കൈഫ് ആണ്. അനാർക്കലിയിൽ അതിസുന്ദരിയായി തിളങ്ങിയ കത്രീന ഫാഷൻ ലോകത്തിന്റെ കയ്യടി നേടി.

ഡിസൈനർ തരുൺ തഹിലിയാനിയുടെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ പീച്ച് നിറത്തിലുള്ള ചിക്കൻ​കാരി അനാർക്കലി. എംബ്രോയ്ഡറിയുടെ പ്രൗഢിയും ബീഡ്സ് വർക്കിന്റെ മനോഹാരിതയും അനാർക്കലിയിൽ ഇഴചേർന്നു. പ്ലൻജിങ് നെക്‌ലൈൻ, ഫുൾ സ്ലീവ്സ്, ഫ്ലോറൽ പാറ്റേണിലുള്ള എംബ്രോയ്ഡറി, സീക്വിനും പേളും ചേർന്ന എംബ്ബല്ലിഷ്മെന്റുകൾ എന്നിവ അനാർക്കലിയെ ​ഗംഭീരമാക്കി. 7.4 ലക്ഷം രൂപയാണ് ഇതിന്റെ വില. 

​കമ്മലും മോതരിങ്ങളും മാത്രമാണ് ആക്സസറൈസ് ചെയ്തത്. മുടി ഒരു വശത്തേയ്ക്കായി അഴിച്ചിട്ടിരുന്നു. സ്മോക്കി ഐ ഷാഡോ, ബ്ലഷ് പിങ്ക് ലിപ് ഷെയ്ഡ്, ‍ഡ്യൂ ബേസ്, മസ്കാര എന്നിങ്ങനെ അനാർക്കലിയോട് ചേർന്നു നിൽക്കുന്നതായിരുന്നു മേക്കപ്. കത്രീനയുടെ ട്രെഡീഷനൽ സൗന്ദര്യം ലുക്കിൽ നിറഞ്ഞു നിന്നു. 

ഈദ് മുബാറക് ആശംസകളോടെ ഏതാനും ചിത്രങ്ങൾ കത്രീന പങ്കുവച്ചിരുന്നു. താരത്തിന് ആശംസകൾ അറിയിച്ചു നിരവധി കമന്റുകളാണ് ലഭിച്ചത്. കത്രീനയുടെ സൗന്ദര്യത്തെ പ്രകീർത്തിച്ച് സഹപ്രവർത്തകരുൾപ്പെടെ രം​ഗത്തെത്തി.

Content Summary: 'Katrina Kaif's Elegant Look from Salman Khan's Sister Arpita Khan's Eid party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com