ADVERTISEMENT

ആദ്യ മെറ്റ്ഗാല വേദിയിൽ ആലിയ എങ്ങനെ ഫാഷനിസ്റ്റാവും? ഇന്ത്യൻ ഫാഷൻ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ആലിയയെ ചുറ്റിപറ്റിയായിരുന്നു. ആദ്യ മെറ്റ്ഗാല വേദിയിലേക്കുള്ള താരത്തിന്റെ വരവ് ഫാഷൻ ലോകത്തിന്റെ കയ്യടി നേടി. തൂവെള്ള ഗൗണിൽ അതിമനോഹരിയായാണ് ആലിയ റെഡ്കാർപെറ്റിലെത്തിയത്.

ഒരു ലക്ഷത്തോളം പവിഴമുത്തുകളാണ് ഗൗണിനെ മനോഹരമാക്കിയത്. സൂപ്പർ മോഡൽ ക്ലോഡിയ ഷിഫറിന്റെ ലുക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ടാണ് ആലിയ വസ്ത്രം തിരഞ്ഞെടുത്തത്. കാഴ്ചയിൽ സിമ്പിൾ ലുക്കിലുള്ള ഗൗണിൽ മാലാഖയെ പോലെയാണ് ആലിയ റെഡ്കാർപെറ്റിലെത്തിയത്. വജ്ര മോതിരങ്ങളും കമ്മലുമാണ് പെയർ ചെയ്തത്. മുത്തുകൾ കൊണ്ട് എംബ്രോയ്ഡറി ചെയ്തെടുത്ത ഗൗൺ ഡിസൈൻ ചെയ്തത് പ്രബൽ ഗുരുംഗാണ്. അനെയ്ത ഷറഫ് അദാജാനിയാണ് സ്റ്റൈലിസ്റ്റ്. 

വ്യത്യസ്തത കൊണ്ട് എക്കാലവും മെറ്റ്ഗാല വേദിയെ പ്രകമ്പനം കൊള്ളിച്ച പ്രിയങ്ക ചോപ്ര നിക്ക് ജൊനാസിനൊപ്പമാണ് ഇത്തവണ റെഡ് കാർപെറ്റിലെത്തിയത്. കറുപ്പ് നിറത്തിലുള്ള ഗൗണിലാണ് പ്രിയങ്ക ഫാഷൻ വേദി കീഴടക്കിയത്. ഹൈസ്ലിറ്റ് ഗൗണിനൊപ്പം വെളുപ്പും കറുപ്പും നിറത്തിലുള്ള സ്ലീവും ഗൗണിനെ സ്റ്റൈലിഷാക്കി. ഡയമണ്ട് നെക്ലേസും കമ്മലുമാണ് ആക്സസറൈസ് ചെയ്തത്. പ്രിയങ്കയുടെ വസ്ത്രത്തിന് മാച്ച് ചെയ്യുന്ന കറുത്ത കോട്ടും വൈറ്റ് ഷെർട്ടുമാണ് നിക്ക് ധരിച്ചത്. 

ന്യൂയോർക്കിലെ മ്യൂസിയം ഓഫ് ആർട്ടിൽ എല്ലാ വർഷവും നടക്കുന്ന ഫാഷൻ മാമാങ്കത്തിൽ നിരവധി പേരാണ് എത്താറുള്ളത്. 1948ൽ ആരംഭിച്ച മെറ്റഗാലയില്‍ എല്ലാ വർഷവും തീം ആസ്പദമാക്കിയാണ് വസ്ത്രങ്ങൾ സ്റ്റൈൽ ചെയ്യുന്നത്. ഇത്തവണത്തെ തീം ‘കാൾ ലാഗർഫെൽഡ്: എ ലൈൻ ഓഫ് ബ്യൂട്ടി’ എന്നതാണ്. അന്തരിച്ച ജർമൻ ഫാഷൻ ഡിസൈനർ കാൾ ലാഗർഫെൽഡിനോടുള്ള ആദരസൂചകമായാണ് ഈ തീം തിരഞ്ഞെടുത്തത്. 

Content Summary: Priyanka Chopra and Alia Bhatt dazzled at Met Gala in stunning outfits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com