‘ഒരു പൂ പോലെ വിരിയുക, സൗന്ദര്യം വെളിപ്പെടുത്തുക’, ഗ്ലാമറസ് ലുക്കിൽ പ്രിയ വാര്യർ, വൈറലായി ചിത്രങ്ങൾ
Mail This Article
×
മലയാളികളുടെ പ്രിയപ്പെട്ട താരമായ പ്രിയ വാര്യരുടെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വെള്ള നിറത്തിലുള്ള കോർസെറ്റ് മിഡി ഡ്രസിലാണ് പ്രിയ തിളങ്ങിയത്.
‘ഒരു പൂ പോലെ വിരിയുക, നിങ്ങളുടെ സൗന്ദര്യത്തെ വെളിപ്പെടുത്തുക’ എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങൾ ആരാധകരേറ്റെടുത്തു. ആക്സസറീസ് ലെസ് പാറ്റേണാണ് പ്രിയ തിരഞ്ഞെടുത്തത്. വെളുത്ത ഹീൽസും സ്റ്റൈൽ ചെയ്തു.
മിനിമൽ മേക്കപ്പ് ലുക്കാണ് പ്രിയ തിരഞ്ഞെടുത്തത്. ന്യൂഡ് ലിപ്സ്റ്റിക്കും ബ്ലഷ്ഡ് കവിളുകളും ഗ്ലാമറസ് ലുക്ക് നൽകി. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.