വർഷങ്ങൾക്കു മുമ്പ് സുരേഷ് ഗോപിയുടെ നായികയായ നടിയോ ? വിമലാരാമന്റെ ഗ്ലാമറസ് ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകർ
Mail This Article
സുരേഷ് ഗോപി നായകനായ ‘ടൈം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്കെത്തിയ നായികയാണ് വിമല രാമൻ. പിന്നീട് സൂപ്പർ താരങ്ങളുടെ നായികയായി മലയാളത്തിൽ തിളങ്ങിയ വിമല രാമന്റെ പുത്തൻ ഫോട്ടോഷൂട്ട് ആരാധകരുടെ മനം മയക്കുന്നു. ഗ്ലാമറസ് ലുക്കിലാണ് താരമെത്തിയത്.
മെറ്റാലിക് ഗ്രീൻ നിറത്തിലുള്ള മിനി ഡ്രസാണ് വിമല ധരിച്ചത്. പ്ലൻജിങ് നെക്ക് വിമലയ്ക്ക് ഗ്ലാമറസ് ലുക്ക് നൽകി. ഹെവി ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തത്. പച്ചയും വെള്ളയും കല്ലുകളോടു കൂടിയ ഹെവി നെക്ലേസ്, സ്റ്റോൺ വർക്കോടു കൂടിയ മോതിരം എന്നിവ ധരിച്ചു. ആക്സസറീസിന് മാച്ചിങ്ങായി ചെരുപ്പും സ്റ്റൈൽ ചെയ്തു.
ഗ്രീനിഷ് ഐഷാഡോയും മാറ്റ് ലിപ്സ്റ്റിക്കും വിമലയെ കൂടുതല്‍ സുന്ദരിയാക്കി. പ്രായമായെങ്കിലും സൗന്ദര്യത്തിന് കുറവൊന്നുമില്ല, സൂപ്പർ ഗ്ലാമർ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
Content Summary: Vimala Raman Stunning Look in Mini Dress