ADVERTISEMENT

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രിയ വാര്യർ. സെൻസേഷണൽ ഫോട്ടോഷൂട്ടുകളിലൂടെ തിളങ്ങുന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാനായി തായിലന്റിലെത്തിയ പ്രിയ അവിടെ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചു. ബീച്ച് മൂഡിലുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി. സെക്സി ലുക്കിലാണ് താരം ചിത്രത്തിലെത്തിയത്. 

Read More: സർജറിയൊന്നും ചെയ്തിട്ടില്ല, എന്തു ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്, കുഴപ്പം വസ്ത്രത്തിനല്ല: ഹണി റോസ്

ബിക്കിനിയിലുള്ള ചിത്രങ്ങളാണ് പ്രിയ പങ്കുവച്ചത്. ‘ഫൈ ഫൈയിലെ തെളിഞ്ഞ നീല ജലത്തെ ആർക്കാണ് ചെറുക്കാൻ കഴിയുക? അകത്തേക്ക് കയറുമോ എന്നോർത്ത് വിറയ്ക്കുന്ന എന്റെ രണ്ട് ഉറ്റ ചങ്ങാതിമാർ. ഞങ്ങളിൽ ആർക്കും നീന്താൻ അറിയില്ല, എന്നിട്ടും സ്നോർക്കെലിംഗും മീൻപിടിത്തങ്ങൾക്കൊപ്പം തണുത്തുവിറച്ചും ഏറ്റവും മികച്ച സമയം’. എന്ന കുറിപ്പോടെയാണ് പ്രിയ ചിത്രങ്ങൾ പങ്കുവച്ചത്. 

priya-varrier-sexy-look-in-bikkini1
Image Credits: Instagram/priya.p.varrier

മഞ്ഞനിറത്തിലുള്ള ബിക്കിനിയിലുള്ള പ്രിയയുടെ ചിത്രങ്ങൾ വിമർശനങ്ങൾക്കും വഴിവെച്ചു. പലതരത്തിലുള്ള അശ്ലീല കമന്റുകളും പലരും പങ്കുവച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com