‘ഇതാണ് യഥാർഥ ബാർബി’; പിങ്ക് വസ്ത്രത്തിൽ ഹോട്ട് ലുക്കിൽ ദീപ്തി സതി
Mail This Article
×
‘ബാർബി’ എന്ന സിനിമ ലോകത്തെ മുഴുവൻ പിങ്ക് വസന്തമാക്കുകയാണ്. എവിടെ നോക്കിയാലും ബാർബിയായും പിങ്ക് വസ്ത്രമണിഞ്ഞുമെല്ലാമുള്ള ഫാഷൻ പരീക്ഷണങ്ങളാണ്. ഇപ്പോഴിതാ പിങ്ക് വസ്ത്രത്തിൽ ബാർബി ലുക്കിലെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം ദീപ്തി സതിയും. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
Read More: മനീഷ് മൽഹോത്ര ഫാഷൻ ഷോയിൽ സിംപിൾ ലുക്കിൽ കജോൾ, തിളങ്ങിയത് 2.25 ലക്ഷം രൂപയുടെ സാരിയിൽ
മിനി ഡ്രെസില്‍ ഹോട്ട് ലുക്കിലാണ് ദീപ്തി എത്തിയത്. ബാർബി ഹെയർസ്റ്റൈലും ഫോളോ ചെയ്തു. കമ്മല്‍ മാത്രമാണ് ആക്സസറി. മഞ്ഞ നിറത്തിലുള്ള ഷൂസ് സ്റ്റൈൽ ചെയ്തു.
നിരവധി പേരാണ് ദീപ്തിയുടെ ചിത്രത്തിന് കമന്റുമായെത്തുന്നത്. ഇതാണ് യഥാർഥ ബാർബി, അതി മനോഹരി തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.