‘എന്തൊരു ഭംഗിയാണ് കാണാൻ, അടുത്ത മിസ് വേൾഡ് നിങ്ങൾ തന്നെ’; സാരിയിൽ സുന്ദരിയായി മാളവിക
Mail This Article
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മാളവിക മേനോന്‍. സാരിയിലുള്ള മാളവികയുടെ പുത്തൻ ലുക്ക് ആരാധകരുടെ മനം കവർന്നു. നീല നിറത്തിലുള്ള സാരിയിലാണ് മാളവിക തിളങ്ങിയത്.
Read More: ശരീരം മുഴുവൻ മുത്തുകളും കല്ലുകളും; വ്യത്യസ്ത ലുക്കിൽ ആരാധകരെ അമ്പരപ്പിച്ച് നോറ
പ്ലെയിൻ സാരിയാണ് ചൂസ് ചെയ്തത്. മിറർ വർക്കുകളുള്ള ബ്ലൗസ് പെയർ ചെയ്തു. സിമ്പിൾ ലുക്കിലാണ് മാളവിക എത്തിയത്. പിങ്കും ഗോൾഡൻ നിറവും ചേർന്ന മാലയും കമ്മലുമാണ് ആക്സസറൈസ് ചെയ്തത്.
സാരിയിലുള്ള സൂപ്പർ ലുക്കിന് ആരാധകർ ഇഷ്ടം അറിയിക്കുന്നുണ്ട്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. മനോഹരിയായിട്ടുണ്ടെന്നും അടുത്ത മിസ് വേൾഡ് നിങ്ങൾ തന്നെ എന്നുമെല്ലാം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.
Content Highlights: Malavika | Malavika Menon | Fashion | Photoshoot | Saree | Lifestyle | Manoramaonline