‘ഹൃദയം കവരുന്ന രാജകുമാരി’; സാരിയിൽ സുന്ദരിയായി ശാലിൻ സോയ
Mail This Article
മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് ശാലിൻ സോയ. ബാലതാരമായെത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ശാലിന്റെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സാരിയിൽ അതിസുന്ദരിയായാണ് ശാലിൻ എത്തിയത്.
ചുവപ്പ് നിറത്തിലുള്ള സിമ്പിൾ ഡിസൈൻ സാരിയാണ് തിരഞ്ഞെടുത്തത്. പ്ലെയിൻ സാരിക്ക് ഗോൾഡൻ ബോർഡർ നൽകി. വലിയ കമ്മലാണ് സെറ്റ് ചെയ്തത്. സിമ്പിൾ മേക്കപ്പാണ് ഫോളോ ചെയ്തത്. ബ്ലഷ്ഡ് കവിളുകളും റെഡ് ലിപ്സ്റ്റിക്കും ശാലിനെ അതി മനോഹരിയാക്കി. മഹേഷ് ചിങ്ങവനമാണ് ഫോട്ടോഗ്രാഫർ.
‘അപരിചതരെ നോക്കി പുഞ്ചിരിക്കുക, ചിലപ്പോൾ നിങ്ങളുടെ ജീവിതം അതു മാറ്റിയേക്കും’ എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങൾക്ക് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. ഹൃദയം കവരുന്ന രാജകുമാരി, സൂപ്പർ ചിരി തുടങ്ങി നിരവധി കമന്റുകളാണ് ലഭിക്കുന്നത്.
Content Highlights: Shaalin Zoya | Fashion | Saree | Glamour | Lifestyle | Manoramaonline