സ്റ്റൈലിഷ് ലുക്കിൽ ഹണിറോസ്, വസ്ത്രത്തിന്റെ നിറം ചേരുന്നില്ലെന്ന് ആരാധകർ
Mail This Article
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഹണിറോസ്. ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരുടെ മനം മയക്കുന്ന ഹണി റോസിന്റെ പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു.
Read More: കസവു സാരിയും മുല്ലപ്പൂവും, മലയാളി മങ്കയായി കോഴിക്കോടിനെ ഇളക്കി മറിച്ച് സണ്ണി ലിയോണി
ബോഡികോൺ ഫുൾ ലെങ്ത്ത് ഗൗണിലാണ് ഹണി റോസ് എത്തിയത്. ഡസ്റ്റി ഗ്രേ നിറത്തിലുള്ള സ്ലീവ്‍ലെസ് വസ്ത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് താരം. ചുണ്ടിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. ചുവന്ന ലിപ്സ്റ്റിക്കും ബ്ലഷ്ഡ് കവിളുകളും താരത്തെ അതിമനോഹരിയാക്കി.
മിനിമൽ ആക്സസറീസാണ് ചൂസ് ചെയ്തത്. പച്ച നിറത്തിലുള്ള കല്ലുകളോടു കൂടിയ ഹാങ്ങിങ് കമ്മൽ പെയർ ചെയ്തു. നിരവധി പേരാണ് ഹണി റോസിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. എന്നാൽ വസ്ത്രത്തിന്റെ നിറം താരത്തിന് ചേരുന്നില്ലെന്ന അഭിപ്രായവും ആരാധകർ പങ്കുവച്ചു. ‘പിണ്ണാക്കിന്റെ ചാക്കുകൊണ്ടുള്ള വസ്ത്രമാണോ’ എന്നെല്ലാം വിമർശനമുയർന്നു.
Content Highlights: Honey Rose | Fashion | Photoshoot | Lifestyle | Manoramaonline