സാരിയിൽ അഴക് ദേവതയായി ശ്രിയ ശരൺ, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ
Mail This Article
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള ഒരു നടിയാണ് ശ്രിയ ശരൺ. ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ ലോകത്തെയും അമ്പരപ്പിക്കുന്ന നടിയുടെ പുത്തൻ ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. സാരിയില്‍ അതിസുന്ദരിയായാണ് ശ്രിയ എത്തിയത്.
Read More: സെക്സി ലുക്കിൽ കരീന കപൂർ, തമന്നയുടെ സ്റ്റൈൽ കോപ്പിയടിച്ചെന്ന് ആരാധകർ
സിമ്പിൾ ഡിസൈനോടു കൂടിയ സാരിയാണ് സെറ്റ് ചെയ്തത്. ഗോൾഡൻ നിറത്തിലുള്ള സാരിയുടെ അറ്റത്ത് ഓഫ് വൈറ്റ് ഡിസൈൻ നല്‍കിയിട്ടുണ്ട്. സാരിയുടെ ബോർഡറിലെ ഡിസൈനോട് മാച്ച് ചെയ്താണ് ബ്ലൗസ്. ഡീപ്പ് വി നെക്കിലുള്ള ബ്ലൗസിൽ സെക്സി ലുക്കിലാണ് ശ്രിയ. കമ്മലും വളയുമാണ് ആക്സസറൈസ് ചെയ്തത്. മിനിമൽ മേക്കപ്പ് ലുക്കിലെത്തിയ താരത്തിന്റെ ചുവന്ന വലിയ പൊട്ടാണ് ഹൈലൈറ്റ്. അതിമനോഹരിയായാണ് ശ്രിയ ഒരുങ്ങിയത്.
ഏറെ പേരാണ് പ്രിയ താരത്തിന്റെ ചിത്രത്തിന് കമന്റുമായി വരുന്നത്. സുന്ദരിയായെന്നും സാരി അടിപൊളി എന്നുമെല്ലാം പലരും കമന്റ് ചെയ്യുന്നുണ്ട്.
Content Highlights: Shriya Saran | Photoshoot | Photos | Lifestyle | Manoramaonline