‘ഇതു കൂടുതൽ സിനിമ ലഭിക്കാനുള്ള തന്ത്രമോ?’; ഹോട്ട്ലുക്കിൽ സുരഭി, ചിത്രങ്ങൾക്ക് വിമർശനം
![surabhi സുരഭി ലക്ഷ്മി, Image Credits: Instagram/surabhi_lakshmi](https://img-mm.manoramaonline.com/content/dam/mm/mo/style/glitz-n-glamour/images/2023/9/10/surabhi.jpg?w=1120&h=583)
Mail This Article
ടെലിവിഷൻ പരിപാടികളിലൂടെ സിനിമയിലെത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സുരഭി ലക്ഷ്മി. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരത്തിന്റെ ഹോട്ട്ലുക്കിലുള്ള ചിത്രങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
Read More: സാരിയിൽ അതിമനോഹരിയായി ഹണിറോസ്, കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ
വ്യത്യസ്തമായ ലുക്കിലാണ് സുരഭി എത്തിയത്. ബാത്ത് ടൗവൽ മോഡലിലുള്ള മിനി ഡ്രസാണ് ധരിച്ചത്. മിനിമൽ മേക്കപ്പും വേവി ഹെയർസ്റ്റൈലും ഫോളോ ചെയ്തു.
![Surabhi Lakshmi Surabhi Lakshmi](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ഇതുവരെ സുരഭിയെ കാണാത്ത സ്റ്റൈലിലുള്ള ചിത്രങ്ങൾക്ക് നിരവധി പേർ കയ്യടിക്കുന്നുണ്ട്. പുത്തൻ ഫോട്ടോഷൂട്ടുകളുമായി വരണമെന്നും ‘ന്റെ പാത്തൂ, ഇജ്ജ് കലക്കി’ എന്നൊക്കെയും ആരാധകർ കുറിക്കുന്നുണ്ട്.
![Surabhi Lakshmi Surabhi Lakshmi](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
എന്നാൽ ഹോട്ട്ലുക്കിലുള്ള താരത്തിന്റെ ചിത്രത്തിന് വിമർശനങ്ങളും ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ചിത്രങ്ങൾ ഇനിയും ഇട്ടോളൂ, സിനിമയിൽ കൂടുതൽ അവസരം കിട്ടും, കൂടുതൽ സിനിമകൾ കിട്ടാനുള്ള തന്ത്രമാണല്ലേ തുടങ്ങി നിരവധി അശ്ലീല കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.
![Surabhi Lakshmi Surabhi Lakshmi](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
Content Highlights: Surabhi Lakshmi | Photoshoot | Photos | Lifestyle | Manoramaonline