‘കുഞ്ഞ് വയറ്റിൽ കിടന്ന് പേടിക്കുന്നുണ്ടാകും, ഇത്രയ്ക്ക് ശരീരമിളക്കരുത്’; നിറവയറിൽ ജിസ്മിയുടെ ഡാൻസ്
Mail This Article
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജിസ്മി. അടുത്തിടെയാണ് താൻ ഗർഭിണിയാണെന്ന വിവരം താരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. പിന്നാലെ ഗർഭകാല വിശേഷങ്ങളെല്ലാം അറിയിക്കാറുണ്ട്. ജിസ്മിയുടെ ഒരു ഡാൻസ് വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
നിലവില്‍ ജിസ്മി അഭിനയിക്കുന്ന സീരിയലിന്റെ ലൊക്കേഷനിൽ നിന്ന് സഹതാരങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ ആണ് പങ്കുവച്ചത്. ഒഒരു കിങ്ങിണി കാറ്റു വന്ന്’ എന്ന പാട്ടിനാണ് നൃത്തം ചെയ്യുന്നത്. വിഡിയോയിൽ ശാലു മേനോനും സാനിയ റാഫിയും ജിസ്മിക്കൊപ്പമുണ്ട്.
വിഡിയോ പങ്കുവച്ചതോടെ ഗർഭകാലത്ത് ഇത്രയും ഫാസ്റ്റ് നമ്പറിന് ഡാൻസ് ചെയ്യുന്ന ജിസ്മിക്ക് ഉപദേശവുമായി നിരവധി പേരെത്തുന്നുണ്ട്. ‘ചേച്ചി ഇങ്ങനെ ശരീരം ഇളക്കല്ലേ, കുഞ്ഞ് വയറ്റിൽ കിടന്ന് പേടിക്കുന്നുണ്ടാകും’, എന്നെല്ലാമാണ് വിഡിയോയ്ക്ക് താഴെ കമന്റുകൾ. ഡാൻസ് കളിക്കുന്നതിന് കുഴപ്പമില്ല, എന്നാൽ ഇത്രയ്ക്ക് ശരീരമിളക്കി ഡാൻസ് കളിക്കുന്നത് ഈ സമയത്ത് നല്ലതല്ലെന്നും ആരാധകർ കുറിക്കുന്നുണ്ട്.
എന്നാൽ എല്ലാവരുടെയും കമന്റുകൾ പോസറ്റീവായാണ് ജിസ്മി എടുത്തിരിക്കുന്നത്. ശ്രദ്ധിക്കാം എന്ന് ജിസ്മി തന്നെ കമന്റിന് മറുപടി നൽകിയിട്ടുണ്ട്.
ഗര്‍ഭിണിയായതിന് ശേഷവും അഭിനയത്തില്‍ നടി സജീവമാണ്. നിലവില്‍ മഞ്ഞില്‍വിരിഞ്ഞപൂവ് എന്ന സീരിയലിലാണ് ജിസ്മി അഭിനയിക്കുന്നത്. ഈ സീരിയലിന്റെ ലൊക്കേഷനില്‍ നിന്നടക്കം നിരവധി റീല്‍സ് വീഡിയോസും നടി പങ്കുവെക്കാറുണ്ട്. ഇതെല്ലാം വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്. പ്രെഗ്നൻസി ടെസ്റ്റ് റിസൾട്ടിന്റെയും സ്കാനിങ്ങ് റിസൾട്ടിന്റെയും ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണ് ഗർഭിണിയാണെന്ന സന്തോഷം ജിസ്മി നേരത്തെ ആരാധകരെ അറിയിച്ചത്.
കഴിഞ്ഞ വര്‍ഷമാണ് ജിസ്മി രണ്ടാമതും വിവാഹിതയായത്. ഭര്‍ത്താവ് മിഥുന്‍ രാജിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ടപ്പോഴാണ് വീണ്ടും വിവാഹിതയായെന്ന കാര്യം പുറംലോകം അറിയുന്നത്.