ADVERTISEMENT

ശക്തമായ മഴയിൽ റോഡിലൂടെ പായയിൽ ഒഴുകി യുവാവ്. കുത്തിയൊലിച്ച് വെള്ളം ഒഴുകുന്ന റോഡിലൂടെ പായയിൽ നീങ്ങുന്ന യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പൂനെ നഗരത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. 

നടുറോഡിലൂടെ ഒഴുകുന്ന വെള്ളത്തിൽ പായയിൽ കിടന്നു പോകുന്ന യുവാവിന്റെ സമീപത്തു കൂടി വാഹനങ്ങൾ വേഗത്തിൽ കടന്നു പോകുന്നതും വിഡിയോയിൽ കാണാം. 15 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് സമൂഹമാധ്യമത്തിൽ എത്തിയത്. വെള്ളത്തിലൂടെ പായയിൽ ഒഴുകുന്നതിനിടെ യുവാവ് വാഹനത്തിൽ യാത്ര ചെയ്യുന്നവരോട് എന്തൊക്കെയോ പറയുന്നതും വിഡിയോയിലുണ്ട്

‘പൂനെയിൽ നിന്നുള്ള ഈ കാഴ്ച രസമുണ്ട്’ എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോയ്ക്കു താഴെ രസകരമായ കമന്റുകളും എത്തി. പരിസ്ഥിതി സൗഹാർദപരമായ ഗതാഗതം എന്നാണ് പലരും തമാശരൂപേണ കമന്റ് ചെയ്തത്. അതേസമയം യുവാവിന്റെ പ്രവർത്തിയെ വിമർശിച്ചു കൊണ്ടും കമന്റുകൾ എത്തി. ഇയാൾ അപകടം ക്ഷണിച്ചുവരുത്തുകയാണെന്നാണ് പലരും വിമർശിച്ചത്. 

English Summary:

Viral Video: Man Floats on Mat in Water-Logged Pune Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com