ADVERTISEMENT

നിഷ്കളങ്കമായ ചിരിയോടെ ആരാധക ഹൃദയം കവർന്ന തെന്നിന്ത്യൻ താരമാണ് മാധവൻ. ജീവിതത്തിലെ വിശേഷങ്ങൾ പലപ്പോഴും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് അദ്ദേഹം. ഇപ്പോൾ മാധവൻ ക്ലീൻഷേവ് ചെയ്തതിനെ കുറിച്ച് അമ്മ സരോജ രംഗനാഥൻ പങ്കുവച്ച ചിത്രവും കുറിപ്പും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ക്ലീൻ ഷേവിലുള്ള മാധവനെയാണ് തനിക്കിഷ്ടമെന്നാണ് അമ്മ സരോജ രംഗനാഥൻ പറയുന്നത്. 

‘‘എന്റെ മകന്‍ ക്ലീൻ ഷേവ് ചെയ്യുന്നത് എനിക്കിഷ്ടമാണ്. അവൻ ക്ലീൻ ഷേവ് ചെയ്തതിനു ശേഷം ഞാൻ ഒരു ഫോട്ടോ എടുത്തു. എന്നിട്ട് അവനോട് പറഞ്ഞു. വെളുത്ത താടി എപ്പോഴും സൂക്ഷിക്കാതിരിക്കുന്നതല്ലേ നല്ലത്?’’ എന്നാണ് ചിരിക്കുന്ന ഇമോജിയോടെ സരോജ രംഗനാഥൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 

സരോജയുടെ ആദ്യത്തെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളും എത്തി. ‘നമ്മൾ വീണ്ടും 90കളിൽ എത്തിയോ? ഈ മനുഷ്യന് പ്രായമാകില്ല.’ എന്നാണ് പലരും കമന്റ് ചെയ്തത്. ‘‘മാഡി ക്ലീൻ ഷേവ് ചെയ്തപ്പോൾ താങ്കൾക്ക് 20 വയസ്സു കുറഞ്ഞു. അമ്മ പറയുന്നത് കേൾക്കൂ.’’ എന്നും കമന്റുകൾ എത്തി. 

English Summary:

Madhavan Thrills Fans With Clean-Shaven Look in Mother's Instagram Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com