ADVERTISEMENT

വ്യത്യസ്ത വസ്ത്രങ്ങൾ ധരിച്ചുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് മലയാളിയുടെ പ്രിയതാരം സാനിയ ഇയ്യപ്പൻ. ഇപ്പോഴിതാ പച്ചസാരിയിൽ അതിസുന്ദരിയായി നിൽക്കുന്ന ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ബോർഡറിൽ സിൽവർ ലെയ്സുള്ള പച്ച ഫാബ്രിക് സാരിയുടുത്തുള്ളതാണ് ഫോട്ടോസ്. 

സാരിയുടെ ബോഡിയിലും സിൽവർ വർക്ക് തുന്നിച്ചേർത്തിരിക്കുന്നു. സിൽവർ ഗ്ലിറ്ററിങ് ബാക്ക് ഓപ്പൺ സ്ലീവ്‌ലെസ് ബ്ലൗസാണ്. മിനിമം മേക്കപ്പാണ്. ന്യൂഡ്ഷെയ്ഡ് ലിപ്സ്റ്റിക്. ചെറിയ സിൽവർ ഹാങ്ങിങ് ഇയറിങ്സും വിരലിൽ സാരിക്ക് ഇണങ്ങുന്ന രീതിയിലുള്ള സിൽവർ നിറത്തിലുള്ള മോതിരവും മാത്രമാണ് ആക്സസറീസ്. 

saniya-saree2
Image Credit∙ _saniya_iyappan_/ Instagram
saniya-saree2
Image Credit∙ _saniya_iyappan_/ Instagram

സമൂഹമാധ്യമത്തിലെത്തിയ ഉടൻ തന്നെ താരത്തിന്റെ ചിത്രങ്ങൾക്കു താഴെ ആരാധകരുടെ കമന്റുകളും എത്തി. സാനിയയുടെ ചിത്രങ്ങൾക്കു താഴെ താരത്തെ പ്രകീർത്തിച്ചും വിമർശിച്ചും കമന്റുകൾ എത്തി. പലരും അതിമനോഹരം, സുന്ദരിയായ പച്ചക്കിളി എന്നാണ് ആരാധകരിൽ പലരും കമന്റ് ചെയ്തത്. എന്നാൽ ‘കുറേ കാലത്തിനു ശേഷം മാന്യമുള്ള വസ്ത്രം ധരിച്ച ചിത്രം കണ്ടു. മേക്കപ്പിൽ മാത്രം തിളങ്ങുന്ന നടി’ എന്നിങ്ങനെയുള്ള കമന്റുകളും എത്തി. 

sania-saree1
Image Credit∙ Image Credit∙ _saniya_iyappan_/ Instagram
sania-saree1
Image Credit∙ Image Credit∙ _saniya_iyappan_/ Instagram
English Summary:

Saniya Iyyappan's Stunning Photoshoot in Green Saree Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com