ADVERTISEMENT

ആ ഒറ്റമുറി വീടിന്റെ  കടന്നു പോകുമ്പോൾ ഗുണോ ബായി അൽപനേരം അവിടെ നിൽക്കും. അകത്ത് കുരുന്നുകൾ ബാലപാഠങ്ങൾ ചൊല്ലി പഠിക്കുന്നത് കേൾക്കുമ്പോൾ മനസ്സ് നിറഞ്ഞ് ചിരിച്ചു കൊണ്ട് അവർ തന്റെ ഓലമേഞ്ഞ ചെറിയ കുടിലിലേക്ക് കയറിപ്പോകും. കയറിക്കിടക്കാനുണ്ടായിരുന്ന ഏക വീട് സ്കൂൾ നടത്തിപ്പിനായി വിട്ടു നൽകിയ ഗുണോ ബായി എന്ന അമ്മയോട് 22 കുഞ്ഞുങ്ങൾ എന്നും നന്ദിയുള്ളവരായിരിക്കും. 

ഒഡിഷ അതിർത്തിയോട് ചേർന്ന് മെയിൻപുർ ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമായ ചച്ചാരാ പരയിലെ തകർന്നുകിടക്കുന്ന സ്കൂളിൽ പഠിക്കുന്ന കൊച്ചുകുട്ടികളുടെ കാഴ്ച ഒരു ആദിവാസി വിധവയായ ഗുണോ ബായിക്ക് താങ്ങാനായില്ല. സ്‌കൂൾ നടത്തിപ്പിനായി ഒറ്റമുറി പ്രധാനമന്ത്രി ആവാസ് യോജന വീട് വാഗ്ദാനം ചെയ്ത അവർ മൂന്ന് വർഷം മുൻപ് മകനോടൊപ്പം ഒരു ഓല മേഞ്ഞ കുടിലിലേക്കു താമസവും മാറി. കുട്ടികൾ ജീർണിച്ച കെട്ടിടത്തിലാണ് പഠിക്കുന്നതെന്നറിഞ്ഞ് തനിക്ക് വീട്ടിൽ കഴിയാനായില്ലെന്നും  കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസം തുടരേണ്ടത് പ്രധാനമാണെന്നും മനസ്സിലാക്കിയാണ് താൻ ഇത്തരം ഒരു തീരുമാനമെടുത്തതെന്ന് അവർ പറയുന്നു. കുട്ടികൾക്ക് കൃത്യമായി ഇരുന്നു പഠിക്കാൻ ഒരിടം ഇല്ലെങ്കിൽ അത് അവരുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് ഈ സാധു മനസ്സിലാക്കി. അതിനുവേണ്ടി തനിക്ക് കുടിലിലേക്ക് താമസം മാറാൻ ഒരു മടിയും ഉണ്ടായിരുന്നില്ലെന്ന് ഗുണോ ബായി പറഞ്ഞു. ഉപജീവനത്തിനായി മറ്റുള്ളവരുടെ കൃഷിയിടങ്ങളിലും വീടുകളിലും ജോലി ചെയ്യുന്നയാളാണ് ഗുണോ ബായി.

1-5 വരെയുള്ള ക്ലാസുകളിലെ ഇരുപത്തിരണ്ട് കുട്ടികൾ ഗുണോ ബായി നൽകിയ അവരുടെ വീട്ടിൽ മൂന്നുവർഷമായി മഴയും വെയിലും കാറ്റും ഏൽക്കാതെ പഠിക്കുന്നു. എന്നാൽ ഈ കാര്യം പുറംലോകം അറിഞ്ഞത് ഈ അടുത്താണെന്ന് മാത്രം. റായ്പുരിൽ നിന്ന് 175 കിലോമീറ്റർ അകലെയുള്ള ഈ കുഗ്രാമത്തിലൂടെ മറ്റൊരു അസൈൻമെന്റുമായി ഒരു സംഘം പ്രാദേശിക റിപ്പോർട്ടർമാർ കടന്നുപോകുമ്പോൾ മാത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവന്നത്.  

പലതവണ പുതിയ സ്കൂൾ കെട്ടിടത്തിനായി അപേക്ഷിച്ചെങ്കിലും ഇതുവരെ അധികൃതർ തിരിഞ്ഞു നോക്കാത്തയിടത്താണ്  ദരിദ്രയായ ഒരു സ്ത്രീ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസത്തിന് അവസരമൊരുക്കിയത്. 

English Summary:

Guno Bai's Sacrifice: A Tribal Widow Turns Her Home into a School

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com