ADVERTISEMENT

മേക്ക് അപ്പ് ഇല്ലാത്ത തന്റെ ചിത്രം പങ്കുവച്ച് അവതാരകയും നടിയുമായ എലീന പടിക്കല്‍. ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ എന്നു തുടങ്ങുന്ന കുറിപ്പിനൊപ്പമാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ ചിത്രം പങ്കുവച്ചത്.

‘‘വിശ്വസിച്ചാലും ഇല്ലെങ്കിലും! ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്ന എന്റെ രൂപം ഇതാണ്. മേക്ക് അപ്പ് ഇല്ലാതെ, മുടി പിന്നിലേക്കു കെട്ടി, താരപ്രഭാവമില്ലാത്ത, തമാശകളും സ്നേഹവുമുള്ള, ഒരുപാട് സംസാരിക്കുന്ന പെൺകുട്ടി. ഞങ്ങൾ എപ്പോഴും ഇങ്ങനെ ചുറ്റി നടന്നാൽ എന്തായിരിക്കുമെന്ന് ആലോചിച്ചു അദ്ഭുതപ്പെടാറുണ്ട്. ഞങ്ങൾ എപ്പോഴും ചുണ്ടിൽ നിറം തേച്ച്, സ്റ്റൈലിഷ് ഹെയർ സ്റ്റൈലിൽ മാത്രമേ നടക്കാവൂ എന്നു വല്ല നിയമവുമുണ്ടോ? ഇല്ല. അതു വെറും മനസ്ഥിതി മാത്രമാണ്. 

ഇതൊന്നുമില്ലാത്ത യഥാർഥ ചിത്രങ്ങൾ പങ്കുവയ്ക്കാൻ എനിക്കു യാതൊരു മടിയുമില്ല. അതെ ഇതായിരുന്നു ഞാന്‍, ഇതാണു ഞാൻ. (ഷോകളിലും ടിവി സീരിയലുകളിലുമല്ലാതെ ഞാനിങ്ങനെയാണ്)’’- എലീന കുറിച്ചു.

മൂന്നാം ക്ലാസ്സിൽ‌ പഠിക്കുമ്പോൾ മിനിസ്ക്രീനിൽ എത്തിയതാണ് എലീന പടിക്കല്‍. 2005 ൽ ഏറ്റവും മികച്ച അവതാരകയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് ജൂനിയര്‍ vs സീനിയർ, തകർപ്പൻ കോമഡി എന്നീ ഷോകളുടെ അവതാരകയായിരുന്നു. ഇപ്പോൾ സീരിയലിലെ മികച്ച പ്രകടനത്തിലൂടെ എലീന കയ്യടി നേടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com