ADVERTISEMENT

നൃത്തവിദ്യാലയത്തിനു തുടക്കം കുറിച്ച് സിനിമാ താരവും നർത്തകനുമായ വിനീത് രാധാകൃഷ്ണൻ. നൃത്യഗൃഹം എന്ന പേരിൽ കൊച്ചി ഏരൂരിൽ ആണ് സ്ഥാപനം ആരംഭിക്കുന്നത്. നൃത്യ പ്രവേശിക, നൃത്യ വിശാരദ, നൃത്യ ഉന്മേഷ എന്നിങ്ങനെ മൂന്നു കോഴ്സുകളിലേയ്ക്കാണ് പ്രവേശനം.

തുടക്കക്കാർക്കു വേണ്ടിയുള്ളതാണ് നൃത്യ പ്രവേശിക. 5 വർഷം നീളുന്ന ഈ കോഴ്സില്‍ അടിസ്ഥാനകാര്യങ്ങളാണ് പഠിപ്പിക്കുക. പരിശീലനത്തിനൊപ്പം ഭരതനാട്യത്തിന്റെ സൈദ്ധാന്തിക മേഖലകളും വിഷയമാകും.നൃത്യപ്രവേശിക വിജയകരമായി പൂർത്തിയവർക്കുള്ള തുടർപഠനമാണ് നൃത്യവിശാരദ. നാലു വര്‍ഷം നീളുന്ന കോഴ്സിൽ പ്രത്യേക ഇനങ്ങളിൽ പരീശീലനം നൽകും. വേദികളിൽ പ്രകടനത്തിനുള്ള പ്രാപ്തി ഈ കോഴ്സിലൂടെ ലഭിക്കും.

ക്ലാസിക്കൽ സെമി ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടും പരിശീലനം നിന്നുപോയവർക്കു വേണ്ടിയാണ് നൃത്യ ഉന്മേഷ എന്ന പ്രത്യേക കോഴ്സ്. നൃത്തത്തിലുള്ള അഭിരുചിയെ അടിസ്ഥാനമാക്കി സ്ഥാപനത്തിന്റെ വിവേചനാധികാരം ഉപയോഗിച്ചായിരിക്കും പ്രവേശനം. 

ഭരതനാട്യത്തിലെ അതുല്യപ്രതിഭയായ ഡോ.പത്മ സുബ്രഹ്മണ്യത്തിന്റെ ശിക്ഷണം നേടിയിട്ടുള്ള വിനീത്, ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. നൃത്യഗൃഹത്തിലേക്കുള്ള പ്രവേശനം നടപടികൾക്ക് തുടക്കമായി. അടുത്ത മാസം പ്രവർത്തനം ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com