ADVERTISEMENT
ranu-mondal-new-image

വേദിയിൽ ശ്രദ്ധ നേടണമെന്ന ആഗ്രഹത്തോടെ എത്തി, പരിഹാസങ്ങളും ട്രോളുകളും ഏറ്റു വാങ്ങേണ്ടി വരുന്ന അവസ്ഥ ബോളിവുഡിൽ പതിവാണ്. പല ഫാഷൻ വേദികളിലും ഡിസൈനർമാരുടെ പരീക്ഷണങ്ങളുമയാണ് താരങ്ങൾ എത്തുക. എന്നാൽ ഈ പരീക്ഷണങ്ങൾ സോഷ്യൽ ലോകത്ത് ചിലപ്പോൾ വെറും തമാശകളായി മാറും.

ലതാ മങ്കേഷ്കറിന്റെ ‘ഏക് പ്യാർ കാ നഗ്മാ ഹായ്’ എന്ന ഗാനം ആലപിച്ച് ‌പ്രശസ്തയായ റാണു മണ്ഡൽ ആണ് അവസാനമായി ഇത്തരം പരിഹാസത്തിനു പാത്രമായത്. വിമർശനങ്ങളുടെയും ട്രോളുകളുടെയും പെരുമഴയാണ് റാണു നേരിട്ടത്. താരസുന്ദരിമാരായ ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, കങ്കണ റണൗട്ടുമെല്ലാം ഇത്തരം ട്രോളുകൾക്കും പരിഹാസങ്ങൾക്കും വിധേയരായിട്ടുണ്ട്. ബോളിവുഡിനും ആരാധകർക്കും മറക്കാനാവാത്ത് ചില മേക്കപ് ‘വീഴ്ചകൾ’ ഇവയാണ്.

aishwarya-rai

ഐശ്വര്യ റായ്

പർപ്പിൾ ലിപ്സുമായി 2016ലെ കാന്‍സ് വേദിയിലെത്തിയ ഐശ്വര്യയെ ഓർക്കുന്നവർ ഇന്നും ഉണ്ടാകും. ഐശ്വര്യയുടെ ഏറ്റവും മോശം റെഡ് കാർപറ്റ് ലുക്ക് എന്നായിരുന്നു ആരാധകര്‍ വിമർശിച്ചത്. എവിടെ നിന്നാലും ഐശ്വര്യയുടെ ചുണ്ട് മാത്രം ശ്രദ്ധിക്കപ്പെടുന്ന നിറത്തിലുള്ള ലിപ്സ്റ്റിക്ക് ആണ് വില്ലനായത്. താരത്തിന്റെ മേക്കപ് ടീം വളരെയധികം വിമർശനങ്ങൾ നേരിട്ടു. ഐശ്വര്യ ധാരാളം ട്രോൾ ചെയ്യപ്പെട്ടതും ഈ ലുക്കിന്റെ പേരിലാണ്.

priyanka-nick-met-gala

പ്രിയങ്ക ചോപ്ര

മെറ്റ് ഗാല റെ‍ഡ് കാര്‍പറ്റിലെ പ്രിയങ്ക ചോപ്രയുടെ വസ്ത്രധാരണവും മേക്കപ്പും രാജ്യാന്തരതലത്തിൽ വരെ ചർച്ചയായി. ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത്. എന്നാൽ വളരെ വിചിത്രമായിരുന്നു മേക്കപ്. ഹെയർസ്റ്റൈലിനെ വീരപ്പന്റെ മീശയോടും കിളിക്കൂടിനോടും ഉപമിച്ചായിരുന്നു ട്രോളുകൾ. എന്തായാലും ന്യൂയോർക്കിൽ നടന്ന മെറ്റ് ഗാല സ്വന്തം പേരിലെഴുതിയാണ് പ്രിയങ്ക തിരിച്ചു വന്നത്.

kangana-ranout

കങ്കണ റണൗട്ട്

2018 കാൻസ് വേദി കങ്കണയുടെ അരങ്ങേറ്റമായിരുന്നു. ആദ്യമായി കാൻസിലെത്തിയപ്പോൾ ശ്രദ്ധ നേടുക എന്ന ലക്ഷ്യത്തിൽ കങ്കണ വിജയിച്ചു. എന്നാൽ അതിനു കാരണമായത് കങ്കണയുടെ മേക്കപ്പും ആയിരുന്നു. വളരെ മോശം എന്നാണ് ആരാധകർ വിശേഷിപ്പിച്ചത്. കുറച്ചു കൂടി ശ്രദ്ധിക്കാം എന്നും ചില ഫാഷൻ ലോകത്തിന്റെ നിലപാട്. ബോളിവുഡ് നടിമാരെ അനുകരിക്കാൻ ശ്രമിച്ച് താരം പരാജയപ്പെട്ടു എന്നാണ് വിലയിരുത്തപ്പെട്ടത്. കണ്ണുകൾക്കും ഹെയർസ്റ്റൈലിനും പ്രാധാന്യം നൽകിയായിരുന്നു മേക്കപ്പ്. നിറം ചെയ്ത മുടി ചുരുട്ടിയിട്ടിരുന്നു. ഇതൊന്നും ആരാധകർക്ക് ഇഷ്ടമായില്ല.

swara-bhasker

സ്വര ഭാസ്കർ

ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സ്വര ഭാസ്കറിനെ കണ്ട് ഫൊട്ടോഗ്രഫർമാർ അന്തംവിട്ടു. തൂവെള്ള നിറത്തിലായിരുന്നു സ്വരയുടെ മുഖം. ഇതിനൊപ്പം ലിപ്സ്റ്റിക് കൊണ്ടു പതിവിലധികം ചുവപ്പിച്ച ചുണ്ടുകളും. ജോക്കർ‌, പ്രേതം എന്നീ വിളികളാണ് താരത്തിനു നേരിടേണ്ടി വന്നത്. സ്വയം മേക്കപ്പ് ചെയ്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നു സ്വര പിന്നീട് വെളിപ്പെടുത്തി. ശരിയായ കളർ ടോണിനേക്കാൾ കൂടുതൽ വെളുപ്പ് നിറത്തിലുള്ള ഫൗണ്ടേഷനാണ് സ്വരയെ ചതിച്ചത്.

വിമർശനങ്ങളും ട്രോളുകളും ഏറ്റു വാങ്ങിയെങ്കിലും രാജ്യാന്തര ഫാഷൻ വേദികളിൽ ശ്രദ്ധ നേടുക എന്ന ലക്ഷ്യം വിജയകരമായി പൂർത്തിയാക്കാൻ ഈ ലുക്കുകൾക്ക് സാധിച്ചിട്ടുണ്ട്

English Summary : not only Ranu Mondal, these Bollywood actresses were also trolled for makeup looks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com