ADVERTISEMENT

സാന്താക്ലോസ് വേഷധാരികളും കാരൾ ഗാനങ്ങളുമായി കോളജുകളിൽ‍ ക്രിസ്മസ് ആഘോഷം വർണാഭമാക്കി. രാവിലെ മുതൽ ആഘോഷ മൂഡിലാണു വിദ്യാർഥികൾ എത്തിയത്. വിദ്യാർഥികൾക്കിടയിൽ നിന്നു സാന്താക്ലോസും രംഗത്തെത്തി. 

കോട്ടയം സുംബ ടീം ക്രിസ്മസ് ആഘോഷം

ഡോ. ഷൈനി ശിവാനി കോട്ടയം സുംബ ടീമിന്റെ നേതൃത്വത്തിൽ കോട്ടയം പബ്ലിക് ലൈബ്രറി അങ്കണത്തിൽ ക്രിസ്മസ് ആഘോഷിച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മാർഗം കളിയും വിവിധ കലാപരിപാടികളും ക്ലബ് അംഗങ്ങൾ അവതരിപ്പിച്ചു. 

 

jingle-bells-in-college-campus2

സിഎംഎസ് കോളജിൽ വിവിധ ഡിപ്പാർട്മെന്റുകളും കോളജ് യൂണിയനും ചേർന്നു വിദ്യാർഥികൾക്കായി സാന്താക്ലോസ്, പുൽക്കൂട് മത്സരങ്ങൾ നടത്തി. കുട്ടികളുടെയും അധ്യാപകരു ടെയും കാരൾ ഗാനങ്ങളും ഉണ്ടായിരുന്നു. വെള്ളയും ചുവപ്പും നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് വിദ്യാർഥികൾ എത്തിയത്. പ്രിൻസിപ്പൽ ഡോ. റോയി സാം ഡാനിയേൽ, സിഎസ്ഐ കത്തീഡ്രൽ വികാരി റവ. ബിജു വർക്കി ജോർജ് എന്നിവർ സന്ദേശം നൽകി. ബസേലിയസ് കോളജിൽ കോളജ് യൂണിയന്റെയും വിദ്യാർഥി കളുടെയും നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷിച്ചു. സാന്താക്ലോസ്, കാരൾ ഗാനമത്സരങ്ങളും നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ. ബിജു തോമസ് സന്ദേശം നൽകി. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com