90 പേർ മോശം പറഞ്ഞോട്ടെ, 10 നല്ല കമന്റുകൾ മതി; നിലപാട് വ്യക്തമാക്കി രേഖ രതീഷ്
Mail This Article
വിവാദങ്ങൾ നിറഞ്ഞു നിന്ന ജീവിതമായിരുന്നു അഭിനേത്രി രേഖ രതീഷിന്റേത്. എല്ലാവരും തളർന്നു പോകുന്ന ഘട്ടത്തിലും കരുത്തോടെ പോരാടി, ശുഭാപ്തി വിശ്വാസത്തോടെ ജീവിതം മുന്നോട്ടു നയിക്കുകയാണ് പ്രിയതാരം ഇപ്പോൾ. മകൻ അയാന് വേണ്ടിയുള്ളതാണ് ഇപ്പോള്‍ തന്റെ ജിവിതമെന്ന് രേഖ പറയും.
ആക്ഷേപം നിറഞ്ഞതും മുൻവിധിയോടു കൂടിയുമുള്ള കമന്റുകൾ അഭിനേതാക്കൾ നേരിടേണ്ടി വരും. സീരിയലിന്റെ കഥ മുതൽ അഭിനയവും വ്യക്തി ജീവിതവും അഭിപ്രായങ്ങളും വരെ വിമർശിക്കുന്നവരുണ്ട്. സമൂഹമാധ്യമങ്ങളിൽ ഈ പ്രവണത കൂടുതലാണ്. പരമാവധി ഇതിൽ നിന്നെല്ലാം അകലം പാലിക്കാനാണ് താരങ്ങൾ ശ്രമിക്കുക. കമന്റുകൾ വായിക്കുന്നത് ഒഴിവാക്കും. വായിച്ചാൽ തന്നെ മറുപടി നൽകാറില്ല.
എന്നാൽ കമന്റുകൾ വായിക്കാനോ അതിനു മറുപടി കൊടുക്കാനോ രേഖ രതീഷിന് മടിയില്ല. മഴവിൽ മനോരമയിലെ സൂപ്പർ ഹിറ്റ് ഷോ ഒന്നും ഒന്നും മൂന്നിൽ അഥിതി ആയി എത്തിപ്പോൾ എന്താണ് ഇത്തരമൊരു ധൈര്യത്തിനു കാരണമെന്നും അത്തരം കമന്റുകൾ വായിച്ച് മറുപടി കൊടുക്കുമ്പോൾ ആ വ്യക്തി ജയിച്ചതു പോലയാകില്ലേ എന്നുമായിരുന്നു റിമിയുടെ ചോദ്യം.
‘‘അവരുടെ കമന്റുകൾ നോക്കുന്നത് തളരാൻ വേണ്ടിയല്ല. അവർ പറയുന്നതിന്റെ പത്തിരട്ടി എനർജറ്റിക് ആകാൻ ഞാൻ ശ്രമിക്കും. പറയുന്നവർ പറഞ്ഞോട്ടെ. 90 പേർ മോശം പറഞ്ഞാലും 10 പോസിറ്റിവ് കമന്റുകൾ ഉണ്ടായാൽ മതി’’– രേഖ രതീഷ് പറഞ്ഞു.
ഒന്നും ഒന്നും മൂന്നിന്റെ ഈ എപ്പിസോഡ് പൂർണമായി കാണാൻ https://www.manoramamax.com സന്ദർശിക്കൂ. അല്ലെങ്കില്‍ മനോരമ മാക്സ് ആപ് ഡൗൺലോഡ് ചെയ്യൂ.
manorama Rekha Ratheesh on hatred commeds in social media