ADVERTISEMENT

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ പങ്കുചേർന്ന് ഫാഷൻ ലോകം. പെർഫ്യൂമുകള്‍ക്കു പകരം സാനിറ്റൈസർ ഉത്പാദനം ആരംഭിച്ചിരിക്കുകയാണ് ഫ്രഞ്ച് ആഡംബര ഫാഷന്‍ ബ്രാൻഡായ ലൂയി വിറ്റൻ. ഫ്രാൻസിൽ സാനിറ്ററൈസറിന് ക്ഷാമം നേരിടാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. പെർഫ്യൂമുകളും കോസ്മെറ്റിക്സും നിർമിക്കാനുപയോഗിക്കുന്ന മൂന്നു വ്യവസായശാലകളാണ് ഇതിനായി ഉപയോഗിക്കുക. ഒരാഴ്ച കൊണ്ട് 12 ടൺ സാനിറ്റൈസർ നിർമിച്ച്, സൗജന്യമായി ആരോഗ്യവകുപ്പിന് കൈമാറാനാണ് ലൂയി വിറ്റന്റെ ശ്രമം.

ലൂയി വിറ്റന്റെ ഈ തീരുമാനം വളരെ സന്തോഷം നൽകുന്നതാണെന്ന് പാരിസ് ഹോസ്പിറ്റൽ ചീഫ് മാർട്ടിൻ ഹിഷ് പ്രതികരിച്ചു. സാനിറ്ററൈസർ ഉത്പാദനം നിലച്ച സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനാൽ ആശുപത്രികളിൽ സാനിറ്റൈറസർ ക്ഷാമം ഉണ്ടാകുമോ എന്ന് ഭയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ലൂയി വിറ്റൻ അധികൃതർ ഇത്തരമൊരു തീരുമാനം അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒരാൾക്ക് ഒരു കുപ്പി എന്ന നിലയിലാണ് ഫ്രാൻസിൽ പലയിടങ്ങളിലും സാനിറ്റൈസർ വിൽപന നടക്കുന്നത്. ഇതിനൊപ്പം വില വർധിപ്പിച്ച് ലാഭമുണ്ടാക്കാനുള്ള ശ്രമങ്ങളും ഊർജിതമാണ്. ഇതിനെതിരെ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ ജോലിക്കാരെ കണ്ടെത്താനും സാനിറ്റൈസർ ഉത്പാദം വർധിപ്പിക്കാനുമുള്ള ശ്രമം കമ്പനികൾ നടത്തുന്നുണ്ട്.

ലൂയി വിറ്റനെ കൂടാതെ ഫാഷൻ ബ്രാൻഡായ പ്രദയും സഹായ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ട്.

English Summary : Fashion brand Loise Vuitton started Sanitiser production

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com