കോവിഡ് 19; മാസ്ക് നിര്‍മാണത്തിന് പ്രദ ; കരുതലായി ഫാഷൻ ലോകം
Mail This Article
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസ് നിർമാണത്തിന് ഒരുങ്ങി ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ പ്രദ. ഒരു ലക്ഷത്തിലധികം മാസ്കുകളാണ് ആദ്യഘട്ടത്തിൽ പ്രദ നിർമിക്കുന്നത്. ഏപ്രിൽ 6ന് മുൻപ് മാസ്ക്കുകൾ തയാറാക്കി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
കോവിഡിനെ തുടർന്ന് ഫാഷൻ ലോകം സ്തംഭിച്ചിരിക്കുകയാണ്. ഫാഷൻ മേളകളും വിൽപനയുമെല്ലാം മാറ്റിവെച്ചു. ഈ സാഹചര്യത്തിൽ കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളിയാവാനാണ് പ്രദയുടെ തീരുമാനം. 1,10,000 മാസ്ക്കുകളാണ് നിർമിക്കുന്നത്. കൂടുതൽ ആവശ്യമായി വരികയാണെങ്കിൽ നിർമാണം തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫാഷൻ ബ്രാൻഡുകൾ സമാന സഹായങ്ങളുമായി രംഗത്തുണ്ട്. ഗൂച്ചി, അർമാനി എന്നീ ബ്രാൻഡുകളും മാസ്ക് നിർമാണം ആരംഭിച്ചു. സാനിറ്റൈസർ നിർമിച്ച് ഫ്രഞ്ച് സർക്കാരിനു കൈമാറാനാണ് ഫാഷൻ ബ്രാൻഡായ ലൂയി വിറ്റൻ തീരുമാനിച്ചത്. ഇതോടൊപ്പം ചെറുകിട ബ്രാൻഡുകളും സന്നദ്ധ പ്രവർത്തനങ്ങളുമായി മുന്നണിയിലുണ്ട്.
English Summary : Fashion brand Prada decided to produce Mask