ആരോഗ്യപ്രവർത്തകർക്ക് ആശ്വാസമേകാന്‍ ഓൺലൈൻ പ്രകടനവുമായി സൈക്കോളജിക്കൽ എന്റർടെയ്നര്‍മാർ
Mail This Article
ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിക്കുന്നവർക്കു വേണ്ടി ഓൺലൈന്‍ പ്രകടനങ്ങളുമായി മെന്റലിസ്റ്റ് നിപിൻ നിരാവത്തിന്റെ നേതൃത്വത്തിലുള്ള Thaumaturgists’ Space കൂട്ടായ്മ. ജോലിഭാരം മൂലം നഴ്സുമാർ ഉൾപ്പടെയുള്ളവർ അനുഭവിക്കുന്ന സമ്മർദത്തിൽ ആശ്വാസമാകാൻ ഓൺലൈൻ പ്രകനങ്ങളുമായാണ് കൂട്ടായ്മ എത്തുന്നത്. ആരോഗ്യ പ്രവർത്തകർക്ക് ഉണർവേകി കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കാൻ ഇതു സഹായിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു.
‘നല്ലൊരു നാളേയ്ക്കായി വീട്ടിൽ തന്നെ തുടരാം’ എന്ന സന്ദേശവും ഇവർ പ്രകടനങ്ങളിലൂടെ പങ്കുവയ്ക്കും. ലോകം രോഗ ഭീതിയിൽ കഴിയുമ്പോൾ സാധ്യമായ വീട്ടിലിരുന്ന് സാധ്യമായ പ്രവർത്തനങ്ങളുമായി ഒപ്പം നിൽക്കാനാണ് ഇവരുടെ ശ്രമം. സന്ദേശങ്ങളും പ്രചോദനവും നിറയുന്ന പ്രകടനങ്ങളായിരിക്കും സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുക.
ഹെയിം (കാനഡ), ഗുയ്ബാവിലിക്ഷലിയർ മനേർ (ഇസ്രായേൽ), ആന്റണി ജാക്വിൻ, അമിത് ബന്ദിയാനി (യുകെ), ഷിബിൻ (ദുബായ്), നിക്യു ടാൻ (സിംഗപ്പൂർ), ജസ്റ്റിൻ മില്ലർ (അമേരിക്ക), നിക്കോ ഹെൻഡ്രിച്ച് (ജർമനി), നിപിൻ നിരവത്ത്, ഗിരീഷ്, ജിജോ, ആർ.രാജമൂർത്തി, ആകാശ് എസ്.ബട്ട്, ശങ്കർ ജൂനിയർ, മൂസ് (ഇന്ത്യ) എന്നീ കലാകാരന്മാരാണ് ഇതിന്റെ ഭാഗമാകുന്നത്.
English Summary : Mentalist online program to fight covid 19