ADVERTISEMENT

ചങ്ങനാശേരി തൃക്കൊടിത്താനത്ത് മാളിയേക്കൽ സജി ജേക്കബിന്റെ വീട്ടിൽ പാഴ്‌വസ്തുക്കളൊന്നുമില്ല! അതിശയോക്തി പറഞ്ഞതല്ല, ഇവിടെ വസ്തുക്കളൊന്നും പാഴായി പോകുന്നില്ല. പഴയതിനെല്ലാം പുത്തൻ രൂപം നൽകി സുന്ദരമാക്കി മാറ്റുന്നതാണ് ഇവിടെയുള്ളവരുടെ പ്രധാന ഹോബി. ഗ്രാഫിക് ഡിസൈനറായ സജി ജേക്കബിന്റെ കലാവിരുതും ഭാര്യയയും അധ്യാപികയുമായ ജലീല മാത്യുവിന്റെ ഊർജസ്വലതയും ഒപ്പം കൈകളായി നാലു മക്കളും ചേരുമ്പോള്‍ സംഭവം കളർഫുളാണ്

വീടിന്റെ മുൻവശം കാണുമ്പോൾ ചെടികൾ വിൽക്കുന്ന കടയാണോ എന്നു സംശയിച്ചാൽ തെറ്റു പറയാൻ പറ്റില്ല. മനോഹരമായ ചെടിച്ചട്ടികളില്‍ തളിർത്തു നില്‍ക്കുകയാണ് ചെടികൾ. പഴയ മിക്സി, വാഷിങ് മെഷീൻ, കുപ്പികൾ, പൊട്ടിയ ബക്കറ്റ്, തുരുമ്പെടുത്ത കിളിക്കൂട്, വിണ്ടു കീറിയ ഉപ്പുഭരണി, പ്ലാസ്റ്റിക് കുപ്പികൾ, പഴയ തുണികൾ, ഹെൽമറ്റ് എന്നു വേണ്ട കയ്യിൽ കിട്ടുന്നതെന്തും അലങ്കാര വസ്തുക്കളായി മാറും.

reuse-3

വെറുതെ കിട്ടുന്ന സമയമൊക്കെ ഇത്തരത്തിൽ ക്രിയാത്മകമായി ഉപയോഗിക്കുന്നതാണ് ഇവരുടെ രീതി. ലോക്ഡൗണിലായതോടെ എല്ലാവരും പൂർണമായി വീട്ടിലായി. അതോടെ ലഭ്യമായ എല്ലാ പഴയ സാധനങ്ങളും എടുത്ത് അലങ്കാരപ്പണികൾ ആരംഭിച്ചു. യൂട്യൂബിൽ നോക്കി ജലീല ടീച്ചർ പുത്തൻ രീതികൾ മനസിലാക്കും. ഒരു ആശയം മുന്നോട്ടു വച്ചാൽ പിന്നെ അതു ചെയ്തു തീർക്കാതെ സജിക്ക് വിശ്രമമില്ല. കലയിലുള്ള താൽപര്യം പ്രതിഫലിക്കുമ്പോള്‍ അതു വിചാരിച്ചതിലും മികച്ചതാവുകയും ചെയ്യും. 

reuse-9
മിക്സിയുടെ ഭാഗം കൊണ്ട് നിർമിച്ച ചെടിച്ചെട്ടി

മാളിയേക്കൽ വീടിന്റെ മുമ്പിൽ ഇന്ന് തൂങ്ങിക്കിടക്കുന്ന ചെടിച്ചട്ടികളെല്ലാം ഇങ്ങനെ ഉണ്ടാക്കിയെടുത്തതാണ്. പഴയ മിക്സി കൊണ്ടുള്ള ചെടിച്ചട്ടിയും വാഷിങ് മെഷീന്‍ ഉപയോഗിച്ചുള്ള സ്റ്റൂളും ഫ്ലവർ സ്റ്റാന്‍ഡുമാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയത്. അമ്മച്ചിയുടെ ഉപ്പു മാങ്ങാഭരണയിൽ കോവിഡിന്റെ വാർത്തകൾ ഒട്ടിച്ച് വിണ്ടു കീറിയതു പോലെ ചെയ്തത് ഇക്കാലത്തിന്റെ ഓർമപ്പെടുത്തലായി സൂക്ഷിക്കുന്നു.

reuse-8
വാഷിങ് മെഷീന്റെ ഭാഗങ്ങളും അതുപയോഗിച്ച് നിർമിച്ച് സ്റ്റാന്റും ഫ്ലവർവെയ്സും

അൽഫോൺസ്, അലോൺസ്, അലോഷ്യസ്, അലോണ എന്നീ നാലു മക്കളാണ് അച്ഛനും അമ്മയ്ക്കുമൊപ്പം ആവേശത്തോടെ എല്ലാത്തിനും ഒപ്പമുള്ളത്. വെറുതെയിരിക്കുമ്പോഴുള്ള മടുപ്പ് ഒഴിവാക്കാനും എല്ലാവരേയും ഒന്നിച്ചിരുത്താനും ഇതിലൂടെ സാധിക്കുന്നതായി ജലീല ടീച്ചർ പറയുന്നു. 

reuse-6
reuse-7
reuse-1
reuse-5
reuse-2
reuse-4

English Summary : Creativity in the time of Lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com