ADVERTISEMENT

ബോഡി മോഡിഫിക്കേഷനിലൂടെ ‍ലോകത്തെ ഞെട്ടിക്കുകയാണ് ബ്രസീലിയൻ പൗരനായ മൈക്കൽ ഫാരോ ഡോ പ്രാഡോ എന്ന 44 കാരൻ. ശസ്ത്രക്രിയയിലൂടെ മൂക്ക് നീക്കം ചെയ്ത പ്രാഡോ, കൊമ്പുകളും ദ്രംഷ്ടകളും വെച്ചുപിടിപ്പിക്കുകയും ചെയ്തു. മനുഷ്യ പിശാച് (ഹ്യുമൻ സാത്താന്‍) എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പ്രാഡോ തന്റെ ശരീരത്തിൽ അസാധാരണമാംവിധം മോഡിഫിക്കേഷൻ നടത്തുന്നത്.

Michel-Farodo-Prado-4

കൃഷ്ണമണിയിൽ ഉൾപ്പടെ ശരീരത്തിന്റെ 80 ശതമാനം ടാറ്റൂ ചെയ്തിട്ടുണ്ട്. ശരീരത്തിൽ നിരവധി പിയേഴ്സിങ്ങുകളും ഉണ്ട്. നാവ് നേരത്തെ തന്നെ പിളര്‍ത്തിയിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ പ്രാഡോ ഏകദേശം 35 ശസ്ത്രക്രിയകൾ ചെയ്തു. അവസാന ശസ്ത്രക്രിയയിലാണ് പല്ലുകളിൽ മോഡിഫിക്കേഷൻ നടത്തി ദ്രംഷ്ടകള്‍ സ്ഥാപിച്ചത്.

Michel-Farodo-Prado-1

സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചാണ് ജീവിക്കുന്നതെന്നും മറ്റാരെയും മാതൃകയാക്കിയല്ല ഇത്തരം മാറ്റങ്ങളെന്നുമാണ് പാഡ്രോ ഒരു ലൈഫ്സ്റ്റൈല്‍ മാസികയോട് പ്രതികരിച്ചത്. ബോഡി മോഡിഫിക്കേഷന്റെ ഭാഗമായി മൂക്ക് നീക്കം ചെയ്യുന്ന മൂന്നാമത്തെ വ്യക്തിയാണ് താനെന്നും ഇയാൾ അവകാശപ്പെടുന്നു.

Michel-Farodo-Prado-2

ടാറ്റൂ ആർടിസ്റ്റ് ആണെങ്കിലും സ്വന്തം ശരീരത്തൽ പാഡ്രോ ഇതുവരെ ടാറ്റൂ ചെയ്തിട്ടില്ല. പ്രഫഷനൽ ബോഡി മോഡിഫൈർ ആയ ഭാര്യയും ഏതാനും സുഹൃത്തുക്കളുമാണ് ഇയാളുടെ രൂപമാറ്റത്തിന് നേതൃത്വം നൽകുന്നത്. ഭാര്യയും ചെറിയ രീതിയിലുള്ള മോഡിഫിക്കേഷനുകൾ സ്വന്തം ശരീരത്തിൽ നടത്തുന്നുണ്ട്.

Michel-Farodo-Prado-3

ടാറ്റൂ, പിയേഴ്സിങ്ങുകൾ, ഇംപ്ലാന്റുകള്‍, സർജറികൾ എന്നിവയിലൂടെ രൂപത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനെയാണ് ബോഡി മോഡിഫിക്കേഷന്‍ എന്നു പറയുന്നത്. സംസ്കാരികവും പാരമ്പര്യവുമായ കാരണങ്ങളാൽ ലോകത്തിന്റെ പലയിടങ്ങളിലും ബോഡി മോഡിഫിക്കേഷൻ നിലനിന്നിരുന്നു. ടാറ്റൂ, പലതരം ആഭരണങ്ങൾ എന്നിവയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ശസ്ത്രക്രിയയിലൂടെ ബോഡി മോഡിഫിക്കേഷൻ നടത്തുന്ന പ്രവണത ഇപ്പോൾ വർധിച്ചു വരികയാണ്. ‘ബ്ലാക് ഏലിയൻ’ ആകാനായി ബോഡിമോഡിഫിക്കേഷൻ നടത്തുന്ന ആന്റണി ലോഫ്രെഡോയുടെ വാർത്തയും അടുത്തിടെ പ്രാധാന്യം നേടിയിരുന്നു.

English Summary : Brazilian Man Gets His Nose Removed to Look Like the 'Human Satan'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com