ADVERTISEMENT

മനുഷ്യ രക്തമുള്ള ഷൂവിന്റെ വിൽപ്പന നടത്തി ന്യൂയോർക്കിലെ ബ്രൂക്‌ലിൻ ആർ‌ട് കലക്ടീവ്. സാത്താൻ ഷൂ എന്ന പേരിലാണ് 666 ജോഡി ഷൂ വിറ്റത്. സമൂഹത്തിന്റെ മൂല്യങ്ങൾ തകർക്കുന്നതാണ് പ്രവൃത്തിയെന്ന വിമർശനം ഉയർന്നതോടെ സാത്താൻ ഷൂ വിവാദത്തിലായി. രൂപമാറ്റം വരുത്തി തങ്ങളുടെ ഷൂ വിൽക്കുന്നു എന്ന ആരോപണവുമായി ആഗോള ബ്രാൻഡായ നൈക്കി രംഗത്തെത്തിയതോടെ വിവാദം കനത്തു.

കറുപ്പും ചുവപ്പും നിറങ്ങളാണ് ഷൂവിലുള്ളത്. ഇതിന്റെ അടിവശത്തായി ഒരു തുള്ളി മനുഷ്യ രക്തം ചേർത്തിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. ലൂക്ക് 10 : 18 എന്നും ഷൂവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബൈബിളിലെ ലൂക്കോസിന്റെ സുവിശേഷം 10–ാം അധ്യായത്തിലെ 18–ാം  വാക്യമായ ‘‘അവൻ അവരോടു: സാത്താൻ മിന്നൽപോലെ ആകാശത്തു നിന്നു വീഴുന്നതു ഞാൻ കണ്ടു’’ എന്നതാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. 

പ്രശസ്ത അമേരിക്കൻ റാപ്പർ ലിൽ നാസ് എക്സുമായി ചേർന്നാണ് ഷൂവിന്റെ വിൽപ്പന. 1018 ഡോളര്‍ (ഏകദേശം 75,000 ഇന്ത്യൻ രൂപ) ആണ് വില. പുറത്തിറക്കി ഒരു മിനിറ്റിൽ 666 ജോഡിയും വിറ്റു പോയെന്ന് ബ്രൂക്‌ലിൻ ആർട്ട് കലക്ടീവ് അറിയിച്ചു.

എന്നാൽ തങ്ങളുടെ എയർ മാക്സ് 97 മോഡൽ ഷൂവിന് രൂപമാറ്റം വരുത്തിയാണു വിൽപ്പന എന്നാണു നൈക്കിയുടെ ആരോപണം. ഇതിനെതിരെ കേസ് നൽകുമെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. 

English Summary : Maker of Satan shoes that contain 'one drop of human blood' sued by Nike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com