ADVERTISEMENT

അബു സാക്കൗർ – അക്ഷരം തെറ്റാതെ ‘മഞ്ഞ മനുഷ്യൻ’ എന്നു വിളിക്കാം ഇദ്ദേഹത്തെ. എന്താണ് കാരണമെന്നല്ലേ ? 40 വർഷത്തോളമായി മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ മാത്രമാണ് അബു സാക്കൗറിന്റെ വേഷം. വസ്ത്രം മാത്രമല്ല വാച്ച്, തൊപ്പി, ചെരിപ്പ്, കുട, കിടക്ക, കാർ, ക്ലോക്ക്...അങ്ങനെ അബു സോക്കറിന്റെ കയ്യിലുള്ളതെല്ലാം മഞ്ഞയാണ്. 

സിറിയയിലെ ആലപ്പോയിലാണ് 74കാരനായ അബു സാക്കൗറിന്റെ താമസം. 1983 ലാണ് ഇദ്ദേഹത്തിന്റെ മഞ്ഞ് നിറത്തോടുള്ള പ്രണയം ആരംഭിക്കുന്നത്. അതൊടുവിൽ തന്റെ അടിവസ്ത്രം പോലും മഞ്ഞയാകുന്നതിലേക്ക് എത്തിച്ചതായി അബു പറയുന്നു. 

അങ്ങനെ മഞ്ഞ മാത്രം ധരിക്കുന്ന മനുഷ്യൻ ആലപ്പോയിലെ താരമായി. എവിടെപ്പോയാലും സെൽ‌ഫിയെടുക്കാൻ‌ ആളുകൾ ചുറ്റും കൂടും. എല്ലാവർക്കുമൊപ്പം പുഞ്ചിരിച്ച് പോസ് ചെയ്യും. കുശലും പറയും. അതുകൊണ്ടിപ്പോൾ ഒരു കിലോമീറ്റര്‍‍ നടക്കാൻ നാലു മണിക്കൂറെങ്കിലും വേണമെന്നാണ് അബുവിന്റെ ഭാഷ്യം. ‘ആലപ്പോയിലെ ഡോണള്‍ഡ് ട്രംപ്’ എന്നൊരു വിളിപ്പേരും ഇദ്ദേഹത്തിനുണ്ട്. ട്രംപിന്റെ മുടിയുടെ മഞ്ഞ നിറമാണ് ഇതിനു കാരണം. 

2012 ൽ വിമതർ നഗരം പിടിച്ചെടുത്തപ്പോൾ അബു തടങ്കലിലായി. ഇനി മഞ്ഞ വസ്ത്രങ്ങൾ ധരിക്കരുതെന്നായിരുന്നു അന്നവർ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. എന്നാൽ ലക്ഷ്യത്തിൽ നിന്നും തന്നെ പിന്തിരിപ്പിക്കാൻ ആർക്കുമായില്ലെന്നും ദൈവാനുഗ്രഹം കൊണ്ട് ഇപ്പോഴും മഞ്ഞയിൽ തുടരുന്നതായും അദ്ദേഹം പറയുന്നു.

‘മഞ്ഞ സന്തോഷത്തിന്റെ നിറമാണ്. രാജ്യത്തെ യുദ്ധങ്ങൾക്കും കലാപങ്ങൾക്കുമിടയിലും താന്‍ സന്തോഷവാനാണ്. ആ സന്തോഷം ജനങ്ങളിലേക്കും എത്തിക്കണമെന്നാണ് ആഗ്രഹം.’– മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നാലെ കാരണം ഒരു രാജ്യാന്തര മാധ്യമത്തോട് അബു സാക്കൗർ വെളിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു.

English Summary : Story of a Man Who Only Wears Yellow for 40 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com