‘ഭൂതത്തിനും വർത്തമാനത്തിനും ഇടയിൽ’ മണിക്കുട്ടൻ; ഫോട്ടോഷൂട്ട്
Mail This Article
മണിക്കുട്ടന്റെ പുതിയ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. ഡിപി ലൈഫ്സ്റ്റൈൽ ഹബിന്റെ വെസ്റ്റ് വോഗ് സീരിസിലെ ചിത്രങ്ങളാണ് ഇവ. ‘പാസ്റ്റ് ടു പ്രസന്റ്’ എന്ന ആശയമാണ് ഷൂട്ടിലൂടെ അവതരിപ്പിക്കുന്നത്.
1980–90 കാലഘട്ടത്തിൽ വ്യാപകമായിരുന്നതും എന്നാൽ സ്മാർട്ട് ഫോണിന്റെ കടന്നു വരവോടെ പൂർണമായും അപ്രത്യക്ഷമായതുമായ ഉപകരണങ്ങളാണ് ഷൂട്ടിലെ പ്രോപ്പര്‍ട്ടീസ്. ടൈപ്പ്റൈറ്റർ, റേഡിയോ, ടൈംപീസ്, ടെലിഫോൺ, ബ്ലാക് ആന്‍ഡ് വൈറ്റ് ടിവി, ഫിലിം ക്യാമറ, കടലാസ് എന്നിവ ഇങ്ങനെ സ്ഥാനം പിടിച്ചിരിക്കുന്നു. ഇതെല്ലാം പിന്തള്ളി സ്മാർട്ട് ഫോണ്‍ ഉള്ളംകയ്യിലെത്തുന്നു. ഇങ്ങനെ ഭൂതകാലത്തിനും വർത്തമാനകാലത്തിനും ഇടയിൽ നിൽക്കുന്ന ഒരാളെയാണ് ഫോട്ടോഷൂട്ടിൽ അവതരിപ്പിക്കുന്നത്.
സ്റ്റൈലിഷ് ലുക്കിലാണ് മണിക്കുട്ടന്‍ എത്തുന്നത്. ഡിസൈനർ സ്യൂട്ടും ഫ്ലോറൽ പ്രിന്റഡ് കോട്ടൻ ഷർട്ടും കോട്ടൻ പാന്റ്സുമാണ് വേഷം. വിന്റേജ് പാറ്റേണിലാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്.
ആശയം ഒരുക്കിയ അരുൺദേവ് ആണ് ചിത്രങ്ങളും പകർത്തിയത്. ശ്രീനാഥ് കവീന്ദ്രൻ ആണ് ഷോ ഡയറക്ടർ. എ.ആർ.ഷിഹാസ് സ്റ്റൈലും മോഹന വിജിൻ മേക്കോവറും ചെയ്തിരിക്കുന്നു. അരവിന്ദ് വേണുഗോപാൽ, വന്ദനൻ എന്നിവരാണ് ക്യാമറ അസോസിയേറ്റ്സ്. അശ്വതി ജയകുമാർ, ജാക് ആർ പ്രസാദ്, വേണു കുട്ടൻസ്, വിജിൻ മോൻ എന്നിവരാണ് സഹായികൾ.