ADVERTISEMENT

രാജ്യാന്തര കോഫി ബ്രാന്‍ഡ് സ്റ്റാർബക്സുമായി സഹകരിച്ച് ഡ്രിങ്ക്‌വേർ കലക്‌ഷൻ വിപണിയിൽ എത്തിക്കാൻ സെലിബ്രിറ്റി ഡിസൈനർ സബ്യസാചി മുഖർജി. ലിമിറ്റഡ് എഡിഷൻ കപ്പുകളും മഗ്ഗുകളുമാണ് കലക്‌ഷനിലുള്ളത്. പുതിയ സംരംഭത്തെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെയാണ്  സബ്യസാചി അറിയിച്ചത്.

സബ്യസാചി സിഗ്നേച്ചർ ഡിസൈനുകളാണ് കപ്പുകളുടെ പ്രധാനം ആകര്‍ഷണം. കടും പച്ച, മെറൂൺ, കറുപ്പ് ഷെയ്ഡുകളിലാണ് ഡിസൈനുകൾ. ഏപ്രിൽ 12 മുതൽ സ്റ്റാർബക്സ് സ്റ്റോറുകളിലൂടെ വിൽപന ആരംഭിക്കും.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഇതിൽനിന്നും ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം ഉപയോഗിക്കുമെന്ന് സബ്യസാചി വ്യക്തമാക്കി.  

English Summary: Sabyasachi-Starbucks Collaborate For Designer Mugs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com