എവിടെയും തിളങ്ങാം; കൂടെക്കൂട്ടാം ഈ ആറ് വസ്തുക്കൾ
Mail This Article
വീട്ടിൽ നിന്ന് ബൈക്കിൽ ഓഫിസിലെത്തി. ബാത്റൂമിൽ കയറി കണ്ണാടിയിൽ നോക്കിയപ്പോൾ ഞെട്ടിപ്പോയി. മുഖമാകെ വാടിയിരിക്കുന്നു. ചർമം വരണ്ടിട്ടുണ്ട്. ആകെ മൊത്തം പൊടിയും. ഓഫിസിലേക്കുള്ള യാത്രയ്ക്കിടെ ചൂടും പൊടിയും അടിച്ചതാണ്. ഇത്തരം സാഹചര്യങ്ങൾ പലർക്കും സുപരിചിതമാകും. ഇതു നേരിടാന്‍ പുരുഷന്മാർ കയ്യിൽ ഒരു കിറ്റ് കരുതുന്നത് നല്ലതാണ്. ചർമത്തിന് സംരക്ഷണം നൽകുന്ന, ലുക്കിലെ ഫ്രഷ്നസ് തിരിച്ചു പിടിക്കാൻ സാധിക്കുന്ന വസ്തുക്കളാണ് ഇതിൽ വേണ്ടത്. അവ എന്തെല്ലാമാണെന്നു നോക്കാം.
∙ ഫെയ്സ് വാഷ്
മികച്ചൊരു ഫെയ്സ് വാഷ് എപ്പോഴും കൂടെ കരുതണം. മുഖത്തിന്റെ ഊര്‍ജം വീണ്ടെടുക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം മുഖം കഴുകുന്നതാണ്. ഫെയ്സ് വാഷ് ഉണ്ടെങ്കിൽ ഇതെളുപ്പം സാധ്യമാകും. പ്രകൃതിദത്ത ചേരുവകൾ ഉള്ളതും മികച്ച സംരക്ഷണം നൽകുന്നതുമായ ഫെയ്സ്‌വാഷുകൾക്ക് മുന്‍ഗണന നൽകാം.
∙ BB ക്രീം
ബ്ലെമിഷ് ബാം ക്രീം എന്നതിന്റെ ചുരുക്കപ്പേരാണ് BB ക്രീം എന്നത്. പ്രൈമർ, എസ്പിഎഫ്, ഫൗണ്ടേഷൻ, കൺസീലർ എന്നിവ അടങ്ങിയ ക്രീം ആണിത്. മുഖക്കുരു, പാടുകൾ എന്നിവ ഉള്ളവർക്ക് ഇത് കൂടുതൽ ഉപകാരപ്രദമാണ്.
∙ മോയിസ്ചറൈസർ
ഈ കാലാവസ്ഥയിൽ നിർബന്ധമായും കൂടെ കരുതേണ്ട ഒന്നാണ് മോയിസ്ചറൈസർ. ചർമം അതിവേഗമാണ് വരളുന്നത്. ലുക്കിനെ മുഴുവൻ ബാധിക്കാൻ വരണ്ട ചർമം കാരണമാകും. അതിനാൽ കൃത്യമായ ഇടവേളകളിൽ മോയിസ്ചറൈസർ ഉപയോഗിക്കുക.
∙ ലിപ് ബാം
ലോലമായ ചുണ്ടുകളെ വരൾച്ച ഏറ്റവും അധികം ബാധിക്കുന്നു. വലിഞ്ഞു പൊട്ടുന്ന ചുണ്ടുകൾ സൃഷ്ടിക്കുന്ന അസ്വസ്ഥതയും അഭംഗിയും എല്ലാവർക്കും അറിവുള്ളതാണല്ലോ. അതിനാൽ തന്നെ ലിപ് ബാം കൂടെക്കരുതുകയും ഇടയ്ക്കിടെ ചുണ്ടിൽ പുരട്ടുകയും വേണം.
കടുത്ത ചൂടിൽ നിന്ന് കണ്ണുകൾക്ക് പ്രത്യേക പരിചരണം നൽകേണ്ടത് അത്യാവശ്യമാണ്. പലരും സൺഗ്ലാസുകളുടെ പ്രാധാന്യം മനസ്സിലാക്കുന്നില്ല. മാരകമായ പല രശ്മികളും സൂര്യപ്രകാശത്തിലുണ്ട്. കണ്ണു പോലെ വളരെ സെൻസിറ്റീവ് ആയ അവയവത്തെ ഇത് പെട്ടെന്ന് ബാധിക്കുന്നു. ആയതിനാൽ ഒരു നല്ല സൺഗ്ലാസ് എപ്പോഴും ഒപ്പം കരുതുക.
സൺഗ്ലാസ് വാങ്ങാന്‍ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ആമസോൺ ഫ്രീഡം സെയിൽ. മികച്ച ബ്രാൻഡുകളുടെ സൺഗ്ലാസുകള്‍ 80 ശതമാനം വരെ ഡിസ്കൗണ്ടിൽ ലഭ്യമാണ്. കൂടാതെ ക്രെഡിറ്റ് കാർഡ് ഓഫറുകളുമുണ്ട്. ഏറ്റവും മികച്ച സൺഗ്ലാസ് കലക്‌ഷൻ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
∙ പെര്‍ഫ്യൂം
വീട്ടിൽ നിന്നു പോകുമ്പോൾ ഉപയോഗിച്ചശേഷം വിട്ടിട്ടു പോകേണ്ട ഒന്നല്ല പെര്‍ഫ്യൂം. ചൂടും യാത്രകളും എല്ലാം ശരീരം പെട്ടെന്നു വിയർക്കാനും ദുർഗന്ധം ഉണ്ടാകാനും കാരണമാകും. നമുക്ക് മനസ്സിലായില്ലെങ്കിലും അടുത്തു നിൽക്കുന്നവർക്ക് ശരീരഗന്ധം മനസ്സിലാകും. അതിനാൽ നല്ലൊരു പെർഫ്യൂം കയ്യിൽ കരുതുക.
English Summary : 5 grooming products for men