‘വ്യാജന്മാരിൽ വീഴരുത്’; പെർഫ്യൂം ഉപയോഗിക്കുന്നവർ അറിയാൻ
Mail This Article
‘എന്താണെന്നറിയില്ല എത്ര ഉപയോഗിച്ചിട്ടും പ്രയോജനമില്ല. കുറച്ചു കഴിയുമ്പോൾ സുഗന്ധം നഷ്ടമാകുന്നു’ – പെർഫ്യൂമിന്റെ കാര്യത്തിൽ ഇങ്ങനെ പരാതിപ്പെടുന്ന നിരവധിപ്പേരുണ്ട്. പെർഫ്യൂമിന്റെ സുഗന്ധം നഷ്ടപ്പെടുന്നതിന് പല കാരണങ്ങളുണ്ട്. അതിലെ ഒരു പ്രധാന കാരണം വ്യാജന്മാരുടെ കടന്നു കയറ്റമാണ്. ഒറിജിനൽ വാങ്ങാൻ പോയി പലരും വ്യാജനുമായാണു തിരിച്ചു വരുന്നത്. കുറഞ്ഞ വിലയിലാണ് ചിലർ വീണു പോകുന്നത്.
വ്യാജ ഉത്പന്നത്തിന് ഒരിക്കലും യഥാർഥ ഉത്പന്നത്തിന്റെ ഗുണം ഉണ്ടായിരിക്കുകയില്ല. സുഗന്ധം പെട്ടെന്ന് നഷ്ടമാകൽ, ചർമത്തിന് അസ്വസ്ഥത, വസ്ത്രത്തിൽ കറയാകൽ എന്നിവയാണ് വ്യാജ പെർഫ്യൂമുകള്‍ ഉപയോഗിക്കുന്നതു കൊണ്ടുള്ള ദോഷം. ഇതു മൂലം വ്യാജന്റെ വിലക്കുറവ് മൂലമുള്ള ലാഭത്തെക്കാൾ കൂടുതൽ മറ്റൊരു രീതിയിൽ നഷ്ടമാകുന്നു.
വിശ്വാസ്യതയുള്ള സ്ഥാപനങ്ങളിൽ നിന്നു വാങ്ങുകയാണ് ഇതൊഴിവാക്കാനുള്ള പ്രധാന മാർഗം. ഓൺലൈനിൽ നിന്നാണ് വാങ്ങുന്നതെങ്കിൽ ആമസോൺ പോെലയുള്ള സൈറ്റുകളെ ആശ്രയിക്കാം. പ്രൈം സെയിൽ നടക്കുന്ന സമയങ്ങളിൽ ബ്രാൻഡഡ് ഉത്പന്നങ്ങൾ വലിയ വിലക്കുറവിൽ നേടാനാവും. ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ നടക്കുന്നുണ്ട്. 60 ശതമാനം വരെ ഡിസ്കൗണ്ടിൽ ലക്ഷ്വറി ബ്രാൻഡഡ് പെർഫ്യൂമുകൾക്ക് ഉൾപ്പടെ ലഭ്യമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടിയുള്ള പ്രത്യേക കലക്‌ഷനും അവതരിപ്പിച്ചിട്ടുണ്ട്.
ബോക്സിന്റെ നിറവും രൂപവമൊക്കെ സമാനമായിരിക്കുമ്പോഴും ചില വ്യാജന്മാർ പേരിന്റെ അക്ഷരത്തിൽ ചെറിയൊരു മാറ്റം വരുത്തും. ഇത് പരിശോധിച്ച് ഉറപ്പാക്കാം. ബ്രാന്റഡുകൾ പാക്കിങ്ങിൽ പ്രൊഫഷനൽ രീതി പിന്തുടരുന്നു. ഉത്പന്നം ഒറിജിനലാണോ എന്നു പരിശോധിക്കാനായി ക്യൂആർ കോഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പല ബ്രാന്‍ഡുകളും നൽകുന്നുണ്ട്. വ്യാജൻ ഒഴിവാക്കാൻ ഇതും നല്ലൊരു മാർഗമാണ്.
സുഗന്ധം നിലനിൽക്കാത്തിനുള്ള മറ്റു ചില കാരണങ്ങൾ ഇതാ
∙ അമിത ഉപയോഗമല്ല സുഗന്ധം
സുഗന്ധം ലഭിക്കാൻ ധാരാളം പെർഫ്യൂം ഉപയോഗിക്കേണ്ടതില്ല. അമിത ഉപയോഗം രൂക്ഷഗന്ധം ഉണ്ടാക്കുകയും മറ്റുള്ളവർക്ക് അസ്വസ്ഥത തോന്നാൻ കാരണമാവുകയും ചെയ്യും. കക്ഷം, പിൻ കഴുത്ത്, കൈ മുട്ടുകൾ എന്നിവിടങ്ങളിലാണ് പെർഫ്യൂം പ്രയോഗിക്കേണ്ടത്. മിതമായ അളവിലായിരിക്കണം ഉപയോഗം.
∙ കുളി കഴിഞ്ഞാൽ പെർഫ്യൂം
എവിടെയെങ്കിലും പോകും മുൻപ് അല്ല, കുളി കഴിഞ്ഞയുടനെ പെർഫ്യൂം ഉപയോഗിക്കുന്നതാണ് ഉചിതം. എന്നാൽ ശരീരം നന്നായി തുടച്ച് വെള്ളമെല്ലാം പോയി എന്ന് ഉറപ്പു വരുത്തണ്ടതുണ്ട്. ഇതു സുഗന്ധം കൂടുതൽ നേരം നിലനിൽക്കാൻ സഹായിക്കും.
∙ വസ്ത്രത്തിലല്ല, ശരീരത്തിൽ
ശരീരത്തിൽ ഉപയോഗിക്കേണ്ട പെർഫ്യൂമകൾ വസ്ത്രത്തിൽ ഉപയോഗിക്കുന്ന നിരവധിപ്പേരുണ്ട്. ഇങ്ങനെ ചെയ്താൽ സുഗന്ധം കൂടുതൽ നേരം നിലനിൽക്കും എന്ന ചിന്തയാണ് കാരണം. എന്നാൽ ഇത് തെറ്റാണ്. ശരീരത്തിലെ നാച്യുറൽ ഓയിലുകളുമായി പ്രവർത്തിക്കുമ്പോഴാണ് പെർഫ്യൂമുകളിൽ നിന്ന് കൂടുതൽ സുഗന്ധം ഉണ്ടാവുക.
∙ പെർഫ്യൂമും ലോഷനും
ബോഡി ലോഷനുകൾ പുരട്ടിയശേഷം പെർഫ്യൂമുകൾ ഉപയോഗിക്കുന്നവർ ഉണ്ടാകും. ലോഷ്യനും പെർഫ്യൂമും രണ്ടും വ്യത്യസ്ത ഗന്ധം ഉള്ളവയാണെങ്കിൽ പെർഫ്യൂമിന്റെ ഗന്ധം അധികനേരം നിലനിൽക്കില്ല. ആയതിനാൽ അധികം മണമില്ലാത്തതോ, പെർഫ്യൂമിന് യോജിക്കുന്നതോ ആയ ലോഷനുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
∙ സൂക്ഷിക്കാം കരുതലോടെ
അമിതമായ ചൂടും ജലാംശവും ഉള്ള സ്ഥലങ്ങളിൽ പെർഫ്യൂം സൂക്ഷിച്ചാൽ ഇതിന്റെ സുഗന്ധം നഷ്ടമാകും. പെർഫ്യൂമിലെ രാസപദാർഥങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടമാകുന്നതാണ് ഇതിനു കാരണം. നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലങ്ങളിൽ പെർഫ്യൂം സൂക്ഷിക്കുക. കുളിമുറികളിൽ സൂക്ഷിക്കുന്ന ശീലമുണ്ടെങ്കിൽ അതും ഒഴിവാക്കാം.
∙ തിരുമ്മണ്ട
പെർഫ്യൂം ഉപയോഗിച്ചു കഴിഞ്ഞാൽ കൈകൊണ്ട് തിരുമ്മി ചൂടുപിടിപ്പിക്കണം എന്നു കരുതുന്നവരുണ്ട്. എന്നാൽ ഇത് തെറ്റിദ്ധാരണയാണ്. സുഗന്ധം നഷ്ടപ്പെടാനേ ഇത് കാരണമാകൂ.
ആമസോണിൽ ലഭ്യമായ മികച്ച പെർഫ്യൂമുകൾ കാണാൻ ക്ലിക് ചെയ്യൂ
English Summary : Simple Tips to Make Your Perfume Last Longer