ADVERTISEMENT

ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും വിവാഹശേഷം ഡൽഹിയിൽ തിരിച്ചെത്തിയ ചിത്രങ്ങൾ വൈറൽ. ചുവന്ന മാച്ചിങ് വസ്ത്രങ്ങളണിഞ്ഞെത്തിയ ഇരുവരുടെയും കൂൾ ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ചർച്ച. 

 

നെറ്റിയിൽ സിന്ദൂരമണിഞ്ഞ് മംഗൽ സൂത്രവുമണിഞ്ഞ കിയാര സിമ്പിൾ ലുക്കിലാണ് ഡൽഹിയിലേക്കെത്തിയത്. ചുവന്ന ചുരിദാറും ദുപ്പട്ടയും അതിനോട് മാച്ച് ചെയ്യുന്ന പച്ച കല്ലുകൾ പതിച്ച കമ്മലുകളും കിയാരയെ മനോഹരമാക്കി. ചുവന്ന കുർത്തയും പൈജാമയും ഫ്ലോറൽ പ്രിന്റ് ഷാളുമാണ് സിദ്ധാർഥിന്റെ വേഷം. 

 

രാജസ്ഥാനിലെ ജയ്സാൽമറിലുള്ള സൂര്യഖണ്ഡ് കൊട്ടാരത്തിൽ വെച്ച് ഫെബ്രുവരി 7ന് ആയിരുന്നു ഇവരുടെ വിവാഹം. രാജകീയ പ്രൗഢിയോടെ നടന്ന വിവാഹത്തിന് സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രമാണ് വധൂവരന്മാർ ധരിച്ചത്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിലേക്ക് ക്ഷണം.

 

Content Summary: Kiara Advani twins with Sidharth Malhtora in red outfits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com