ദ മോസ്റ്റ് സ്റ്റൈലിഷ് ഗ്ലാമർ ഗേൾ; ഫാഷൻ അവാർഡ്സിൽ തിളങ്ങി മൗനി റോയ്
Mail This Article
ഫാഷനിസ്റ്റ എന്ന വാക്കിന് മൗനി റോയ് എന്ന പേര് മറുവാക്കായി ഉപയോഗിക്കാം. ഫാഷൻ ലോകത്ത് തരംഗം തീർത്ത് മുന്നേറുകയാണ് താരം. ദിവസേനെ എന്നോണം മൗനിയുടെ പരീക്ഷണങ്ങൾ തുടരുകയാണ്. അടുത്തിടെ നടന്ന ഫാഷൻ അവാർഡ്സിൽ താരത്തിന്റെ റെഡ് കാർപറ്റ് ലുക്ക് നിരവധി ആരാധകരെ നേടിയിരുന്നു.
![mouni-roy-in--sequinned-gown-for-fashion-awards1 mouni-roy-in--sequinned-gown-for-fashion-awards1](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ഫാഷൻ ഡിസൈനർ ഡോളി ജെ തയാറാക്കിയ സിൽവറും റെഡും നിറത്തിലുള്ള സീക്വിൻസ് ഗൗണിലാണ് മൗനി കയ്യടി നേടിയത്. ഹാൾട്ടർ നെക് ഡീറ്റൈൽസും പ്ലൻജിങ് നെക്‌ലൈനും ചേർന്ന ഗൗൺ ഫാഷൻ ലോകത്തിന്റെ കണ്ണുകൾ ഉടക്കി. ഇരുവശത്തുമായി കട്ടൗട്ട് ഡീറ്റൈൽസുമുണ്ട്. ഹൈ സ്ലിറ്റും ട്രെയ്നും ഗൗണിനെ കൂടുതൽ ആകർഷകമാക്കുന്നു.
![mouni-roy-in--sequinned-gown-for-fashion-awards2 mouni-roy-in--sequinned-gown-for-fashion-awards2](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് മോഹിത് റോയ് ആണ് താരത്തെ ഒരുക്കിയത്. ഗ്ലാം മേക്കപ്പും ഓപ്പൺ ഹെയർ സ്റ്റൈലും പിന്തുടർന്നു. ചിത്രങ്ങൾ മൗനി സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെ സഹപ്രവർത്തകരും ആരാധകരും താരത്തിന്റെ ലുക്കിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തി.
Content Summary: Mouni Roy in sequinned gown for fashion awards