ADVERTISEMENT

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മൃദുല വിജയ്. ‘കല്യാണസൗഗന്ധികം’ എന്ന സീരിയലിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരത്തിന് നിരവധി ആരാധകരാനുള്ളത്. സീരിയൽ താരമായ യുവ കൃഷ്ണയാണ് ഭർത്താവ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. വിഷു ദിനത്തിൽ പുത്തൻ ഫോട്ടോഷൂട്ടുമായെത്തിയിരിക്കുകയാണ് മൃദുല. 

mridula-vijay-vishu-special-photoshoot3

കൊന്നപ്പൂക്കളും സെറ്റ് സാരിയുമായി മനോഹരിയായി അണിഞ്ഞൊരുങ്ങി. ചുവപ്പു കരയോടു കൂടിയ സെറ്റ് സാരിയാണ് വിഷുദിനത്തിൽ സുന്ദരിയാവാൻ താരം തിരഞ്ഞെടുത്തത്. കയ്യിലൊരുപിടി കൊന്നപ്പൂവും തലയിൽ മുല്ലപ്പൂവും ചൂടി മനോഹരിയാണ് മൃദുല. 

ട്രഡീഷണൽ വേഷത്തിന് മാച്ചായി ട്രഡീഷണൽ ലുക്കിലുള്ള ചോക്കറും കമ്മലുമാണ് തിരഞ്ഞെടുത്തത്.

കസവുടുപ്പണിഞ്ഞ് സുന്ദരിയായി മകൾ ധ്വനിയും മൃദുലയ്ക്കൊപ്പമുണ്ട്. ധ്വനിയുടെ ആദ്യ വിഷു കൂടിയാണ് ഇത്തവണത്തേത്. 

Content Summary: Mridula Vijay Vishu Special Photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com