മരുമകൾക്ക് നിത അംബാനിയുടെ എക്സ്പെൻസീവ് വിവാഹ സമ്മാനം; ചിലവ് 450 കോടി രൂപ
Mail This Article
സമ്മാനങ്ങൾ വാങ്ങാനും കൊടുക്കാനുമെല്ലാം എല്ലാവർക്കും ഇഷ്ടമാണ്. വിലപിടിപ്പുള്ള സമ്മാനനങ്ങൾ ലഭിച്ചാൽ സന്തോഷം ഇരട്ടിയാകും. എന്നാലിപ്പോൾ വാർത്തകളിൽ നിറയുന്നത് നിത അംബാനി മരുമകളും ആകാശ് അംബാനിയുടെ ഭാര്യയുമായ ശ്ലോക മേത്തയ്ക്ക് നൽകിയ ഒരു വിവാഹ സമ്മാനമാണ്. 2019ൽ നടന്ന ഇരുവരുടെയും വിവാഹദിനത്തിൽ നിത അംബാനി സമ്മാനമായി നൽകിയ ഡയമണ്ട് നെക്ലേസ് ലോകത്തെ തന്നെ ഏറ്റവും വിലപിടിപ്പുള്ള നെക്ലേസുകളിൽ ഒന്നാണ്. 450 (55 മില്യൺ ഡോളർ) കോടി രൂപയുടെ നെക്ലേസാണ് മരുമകൾക്ക് നിത നൽകിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ജൂലിയ ഹാക്ക്മാൻ ചാഫെയാണ് ഡയമണ്ടിന്റെ പ്രത്യേകതകളും വിലയുമായി രംഗത്തെത്തിയത്. ലെബനീസിലെ ജ്വല്ലറിയായ മൗവാദാണ് വിലയേറിയ ഡയമണ്ട് നെക്ലേസിന് പിന്നിൽ. L'Incomparable എന്നു വിളിക്കുന്ന നെക്ലേസ് 91 ഡയമണ്ടുകൾ കൊണ്ടാണ് നിർമിച്ചത്. മഞ്ഞ നിറത്തിലുള്ള വജ്രത്തിലാണ് ലോക്കറ്റ് നിർമിച്ചത്. ഒരിക്കലും പുനർ നിർമിക്കാൻ കഴിയാത്ത വിധത്തിലുള്ള ഡിസൈനാണ് നെക്ലേസിന്റേതെന്നും ജൂലിയ വിഡിയോയിൽ പറയുന്നു.
ഇതാദ്യമായല്ല, അംബാനി കുടുംബത്തിന്റെ ലക്ഷ്വറി സാധനങ്ങളെ പറ്റി വാർത്തകൾ പുറത്തുവരുന്നത്. നേരത്തെ നിത അംബാനിയുടെ രണ്ട് കോടി രൂപയുടെ ഹാൻഡ് ബാഗും, 18 കോടി വിലയുള്ള വാച്ചുമെല്ലാം വാർത്തയായിരുന്നു.
Content Summary: Nita Ambani Gifted Shloka Mehta A Diamond Necklace Worth 450 Crores As Wedding Gift