ബാക്ക് ലെസ് ഗൗണിൽ സെക്സി ലുക്കിൽ നോറ ഫത്തേഹി, വൈറലായി ‘കജ്‍രാരെ’ ഡാൻസ്

Mail This Article
മുംബൈയിൽ സിനിമാ പ്രെമോഷന് പങ്കെടുക്കാനെത്തിയ നോറ ഫത്തേഹിയുടെ സ്റ്റൈൽ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നോറയുടെ കറുത്ത നിറത്തിലുള്ള ബാക്ക് ലെസ് ഗൗണാണ് പാപ്പരാസികളുടെ കണ്ണിലുടക്കിയത്. അഭിഷേക് ബച്ചനൊപ്പമുള്ള നോറയുടെ ഡാൻസും സമൂഹ മാധ്യമത്തിൽ കയ്യടി നേടി.
Read More: സ്റ്റൈലിഷ് ലുക്കിൽ തമന്ന, ഗംഭീരമെന്ന് ആരാധകർ, ചിത്രങ്ങൾ
കറുത്ത സ്ലിപ്പ്-ഓൺ വസ്ത്രമാണ് നോറ സ്റ്റൈൽ ചെയ്തത്. ഹൈസ്ലിറ്റ് വസ്ത്രത്തിന് കൗൾ നെക്ക്‌ലൈനാണ് ഡിസൈൻ ചെയ്തത്. സ്പാഗെട്ടി സ്ട്രാപ്പുകളും ബാക്ക് ലെസുമായ ഗൗണിൽ അതിസുന്ദരിയായിരുന്നു നോറ.
ഹൂപ്പ് കമ്മലുകൾ, സ്ലീക്ക് വാച്ച്, ഹൈ ഹീൽസ് എന്നിവ ആക്സസറൈസ് ചെയ്തു. പിങ്ക് ലിപ് ഷേഡ്, ഐ ഷാഡോ, എന്നിവ ഫോളോ ചെയ്തു.
‘കജ്‍രാരെ’ എന്ന ഹിന്ദി ഗാനത്തിന് അഭിഷേക് ബച്ചനൊപ്പമുള്ള നോറയുടെ ഡാൻസ് വിഡിയോയും ആരാധകരേറ്റെടുത്തു.