ADVERTISEMENT

ഇന്ത്യയിലെ പ്രമുഖ ഫാഷൻ ഡിസൈനർമാരിലൊരാളാണ് മസാബ ഗുപ്ത. അടുത്തിടെ മസാബ ഒരു പുതിയ സൺസ്ക്രീൻ പുറത്തിറക്കിയിരുന്നു. ‘സൂര്യ നമസ്കാർ’ എന്ന പേരിലാണ് സൺ സ്ക്രിൻ പുറത്തിറക്കിയത്. എന്നാല്‍ സൺസ്ക്രീനിന്റെ പേര് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. 

യോഗയും സൂര്യനമസ്കാരവും ചർമസംരക്ഷണ ഉൽപ്പന്നവും ഒന്നിക്കുന്നു, സൂര്യ നമസ്കാരം ചെയ്യുമ്പോൾ അപ്ലൈ ചെയ്യാനുള്ളത് എന്നെല്ലാമായിരുന്നു ട്രോളുകൾ. മികച്ച മാർക്കറ്റിങ് തന്ത്രമാണിതെന്നും ട്രോളുകൾ നിറഞ്ഞു. എന്നാലിപ്പോഴിതാ ട്രോളുകൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് മസാബ ഗുപ്ത. 

‘ഇന്ത്യൻ പേരുകൾ ഉപയോഗിക്കാനും രാജ്യാന്തര ഉപഭോക്താക്കൾക്കായി അവയെ വിചിത്രമാക്കാനും ചില രാജ്യാന്തര ഏജൻസികൾ ശ്രമിക്കുന്നതിനേക്കാൾ നല്ലത് എന്നിൽ നിന്ന് വരുന്നതാണ്. കൂടാതെ - ഇത് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. നിങ്ങളുടെ വിലാസം എനിക്ക് അയയ്‌ക്കുക, സൺസ്ക്രീൻ പരീക്ഷിക്കാൻ അയക്കാം’. മസാബ ട്വിറ്ററിൽ കുറിച്ചു. 

മസാബയുടെ ട്വീറ്റിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. 

Content Summary: Masaba Gupta’s reply to people trolling her newly-launched sunscreen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com