ആനയുടെ രൂപമുള്ള മാസ്കണിഞ്ഞ് ചാൾസ് മൂന്നാമൻ രാജാവും രാജ്ഞിയും, സിംഹം, പഞ്ചി.. ലണ്ടനിൽ തിളങ്ങി ഇന്ത്യയും
Mail This Article
വന്യജീവി സംരക്ഷണത്തിനായി ലണ്ടനിൽ നടക്കുന്ന ‘അനിമൽ ബോൾ’ (Animal Ball) പരിപാടിയിൽ ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും ധരിച്ചത് സബ്യസാചി മുഖർജിയുടെ ഡിസൈൻഡ് മാസ്ക്. ആനയുടെ രൂപത്തിലുള്ള മാസ്കാണ് രണ്ടുപേരും തിരഞ്ഞെടുത്തത്.
സബ്യസാചി മുഖർജിയുടെ ഷോല മാസ്ക്കുകളാണ് ഇരുവരും ധരിച്ചത്. ബംഗാളിന്റെ പാരമ്പര്യ തനിമയോതുന്നതായിരുന്നു മാസ്കുകൾ. സബ്യസാചി ആർട്ട് ഫൗണ്ടേഷനിലെ കലാകാരന്മാരുടെയും ബംഗാളിലെ കരകൗശല വിദഗ്ധരുടെയും സഹകരണത്തോടെ, പഴയ കരകൗശല സാങ്കേതിക വിദ്യകളും സാമഗ്രികളും ഉപയോഗിച്ച് കൈകൊണ്ടാണ് ഷോല മാസ്കുകൾ നിർമ്മിച്ചത്. ബംഗാളിന്റെ ജീവിത പൈതൃകത്തിനും സംസ്‌കാരത്തിനും ആദരവ് നൽകുന്നതാണ്. - സബ്യസാചി മുഖർജി സമൂഹ മാധ്യമത്തിൽ കുറിച്ചു
മനീഷ് മൽഹോത്രയും അനിത ഡോംഗ്രെയും വ്യത്യസ്തമായ മാസ്കുകള്‍ കൊണ്ട് ലണ്ടനിൽ തിളങ്ങി. സിംഹത്തിന് ആദരവ് നൽകി കൊണ്ടുള്ള മാസ്കാണ് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്തത്. പഞ്ചി മാസ്കാണ് അനിത ഡോംഗ്രെ ഡിസൈൻ ചെയ്തത്.
താരനിബിഡമായ അനിമൽ ബോളിൽ ബോളിവുഡ് താരം ജാൻവി കപൂറും ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തു.