ADVERTISEMENT

വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ ജോലി സമയത്ത് ഓഫീസുകളില്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കരുതെന്ന ഉത്തരവുമായി ബിഹാര്‍ സര്‍ക്കാര്‍. നിലവിലുള്ള ആചാരങ്ങൾക്കും സംസ്കാരങ്ങൾക്കും ഈ വസ്ത്രങ്ങൾ വിരുദ്ധമായതിനാലാണ് ഇത്തരത്തിലൊരു തീരുമാനം. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.

"വകുപ്പിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ഓഫീസ് സംസ്കാരത്തിന് വിരുദ്ധമായ വസ്ത്രങ്ങൾ ധരിച്ച് ഓഫീസുകളിൽ വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരോ മറ്റ് ജീവനക്കാരോ ഓഫീസിൽ കാഷ്വൽ വസ്ത്രങ്ങൾ ധരിക്കുന്നത് ഓഫീസിലെ തൊഴിൽ സംസ്കാരത്തിന് എതിരാണ്. അതിനാൽ, എല്ലാ ഉദ്യോഗസ്ഥരും ഔദ്യോഗിക വസ്ത്രങ്ങൾ ധരിച്ച് മാത്രമേ വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വരാൻ പാടുള്ളു. വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിൽ കാഷ്വൽ വസ്ത്രങ്ങൾ, പ്രത്യേകിച്ച് ജീൻസ്, ടി-ഷർട്ടുകൾ എന്നിവ ധരിച്ച് എത്തരുതെന്നും ഉത്തരവിൽ പറയുന്നു.  

സരൺ ജില്ലയിലെ ജില്ലാ മജിസ്‌ട്രേറ്റ് ഏപ്രിലിൽ എല്ലാ സർക്കാർ ജീവനക്കാരും സർക്കാർ ഓഫീസുകളിൽ ജീൻസും ടീ ഷർട്ടും ധരിക്കുന്നത് വിലക്കിയിരുന്നു. തിരിച്ചറിയൽ കാർഡുകൾ കൈവശം വയ്ക്കാനും അവരോട് ആവശ്യപ്പെട്ടിരുന്നു. 

കൂടാതെ സംസ്ഥാന സെക്രട്ടേറിയറ്റ് മന്ദിരത്തിലും 2019 ൽ ജീൻസിനും ടീഷർട്ടിനും നിരോധനം ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.  

Content Summary: Bihar education department bans wearing jeans, T-shirts at workplaces

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com