‘മേഘങ്ങളിൽ തലയും നിലത്ത് കാലും വച്ച് മുന്നോട്ട് നടക്കുക’, വൈറലായി അനുശ്രീയുടെ പുത്തൻ ചിത്രങ്ങള്‍
Mail This Article
നടി അനുശ്രീയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു. സാരിയിൽ അതിമനോഹരിയായാണ് അനുശ്രീ ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
Read More: ‘എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്’; രണ്ടു വർഷത്തെ പ്രണയം അവസാനിപ്പിച്ച് ലച്ചു
ഡസ്ക്കി ലാവണ്ടർ നിറത്തിലുള്ള ഡിസൈൻഡ് സാരിയിലാണ് അനുശ്രീ തിളങ്ങിയത്. ബ്ലൗസിലാണ് കൂടുതൽ ഡിസൈൻ നൽകിയത്. സിമ്പിൾ ലുക്കാണ് തിരഞ്ഞെടുത്തത്. വാച്ചും കമ്മലും പെയർ ചെയ്തു. പുരികത്തിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്.
‘ബോൾഡും സുന്ദരിയുമായി ഡസ്‌കി ലാവെൻഡർ നിറത്തിൽ...ഭൂപ്രകൃതിയുടെ നിറം, സന്തോഷത്തിന്റെ നിറം. എന്റെ പ്രിയപ്പെട്ട വസ്ത്രമായ സാരിയിൽ. മേഘങ്ങളിൽ തലയും നിലത്ത് കാലും വച്ച് മുന്നോട്ട് നടക്കുക’. എന്ന കുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങൾ പങ്കുവച്ചത്.
നേരത്തെ വിഷാദം നിറഞ്ഞ പല പോസ്റ്റുകളും അനുശ്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. അതിനു പിന്നാലെ താൽക്കാലികമായി ഇടവേള എടുക്കുന്നു എന്നും താരം വ്യക്തമാക്കിയിരുന്നു. അനുശ്രീയുടെ പുത്തൻ പോസ്റ്റിന് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. നിങ്ങൾ ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ അതിജീവിച്ചാൽ കൂടുതൽ ശക്തനായി മാറും. എന്നെല്ലാമാണ് ആരാധകർ പറയുന്നത്.
Content Summary: Anusree stunning look in Saree