ADVERTISEMENT

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമായ ഹണി റോസിന്റെ ഫോട്ടോഷൂട്ടുകളെല്ലാം വൈറലാകാറുണ്ട്. സൈബർ ഇടത്തിൽ നിന്ന് നിരന്തരം ആക്രമണങ്ങളും താരം നേരിടാറുണ്ട്. താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം സർജറിയാണെന്നാണ് പലരും ആരോപിക്കുന്നത്. എന്നാൽ  വിമർശകർക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ഹണി റോസ്. ‘വനിതയ്ക്ക്’ നൽകിയ അഭിമുഖത്തിലാണ് താരം താൻ സർജറിയൊന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയത്. 

Read More: ചർമം ഐശ്വര്യ റായിയെപോലെ തിളങ്ങണ്ടേ? പരീക്ഷിക്കാം താരസുന്ദരിയുടെ സ്പെഷൽ വെള്ളരിക്കാ ഫേസ്പാക്ക്

‘ഞാന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല. പിന്നെ, സൗന്ദര്യം നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ ചെയ്യാറുണ്ട്. ഈ രംഗത്ത് നില്‍ക്കുമ്പോള്‍ അതൊക്കെ തീര്‍ച്ചയായും വേണം. ഒരു നടിയായിരിക്കുക, ഗ്ലാമര്‍ മേഖലയില്‍ ജോലി ചെയ്യുക ഒക്കെ അത്ര എളുപ്പമുള്ള പണിയല്ല. സൗന്ദര്യ സംരക്ഷണത്തിന് വര്‍ക്കൗട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റും പിന്തുടരും. പിന്നെ ചെറിയ ട്രീറ്റ്‌മെന്റുകള്‍ നടത്താറുണ്ട്. എന്നാല്‍ ഇതൊരു വലിയ വിഷയമണെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ സ്വന്തം ശരീരത്തെ പരിചരിക്കുന്നത് വലിയ കാര്യമല്ലേ? ദൈവം തന്നെ ശരീരം സുന്ദരമാക്കി കൊണ്ടു നടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്’. ഹണി റോസ് പറഞ്ഞു. 

honey-rose-photoshoot2
Image Credits: Instagram/honeyroseinsta

എന്തുധരിക്കണം എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കേണ്ടതും ഞാന്‍ തന്നെയാണ്. ആദ്യ സിനിമയില്‍ സ്ലീവ്‌ലെസ് ധരിക്കേണ്ടി വന്നപ്പോള്‍ കരഞ്ഞയാളാണ് ഞാന്‍. പക്ഷേ, ഇപ്പോള്‍ എനിക്കറിയാം ധരിക്കുന്ന വസ്ത്രത്തിനല്ല കുഴപ്പം മറ്റുള്ളവരുടെ നോട്ടത്തിലാണെന്നെന്നും ഹണി റോസ് പറയുന്നു. 

honey-rose-stunning-look-in-gown2
Image Credits: Instagram/honeyroseinsta

തന്റെ കോസ്റ്റ്യൂം പരീക്ഷണങ്ങളെ കുറിച്ചും ഹണി റോസ് അഭിമുഖത്തിൽ വ്യക്തമാക്കി. ‘ഉദ്ഘാടനത്തിന് പോകുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് കോസ്റ്റ്യൂമാണ്. ഓരോ ഉദ്ഘാടനവും സെലിബ്രേഷനാണ്. അതുകൊണ്ട് നല്ല റിച്ചായ വസ്ത്രങ്ങൾ തന്നെ ധരിക്കും. കോസ്റ്റ്യൂം ഡിസൈനിങ്ങ് ഇഷ്ടമാണ്. അതുകൊണ്ട് നല്ല ചില റഫറൻസുകള്‍ എടുത്തുവെക്കും’. ഹണി റോസ് പറഞ്ഞു. സിനിമയിൽ ക്യാരക്റ്ററിന്റെ വേഷങ്ങൾ മാത്രമേ പറ്റു, അപ്പോൾ പരീക്ഷണങ്ങൾ നടത്താനുള്ള ഏറ്റവും നല്ല സ്ഥലമാണ് ഉദ്ഘാടന വേദികളെന്നും ഹണി റോസ് ‘വനിതയ്ക്ക്’ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com